രംഗം) അഞ്ചാമങ്കം
ന്മത്തയായിപ്പോയല്ലൊ! മാനസീ! സമാധാനപ്പെടു. ആർത്തത്രാണത്തിനുവേണ്ടിയാണജയൻ പ്രാണൻ ബലികഴിച്ചതു. മാനസി - നിങ്ങൾ പറയുന്നതു സത്യമാണു്. ഇങ്ങനെതന്നെയാണു പ്രാണൻ പരിത്യജിക്കേണ്ടതു്. എന്റെ പ്രിയശിഷ്യ! ഇന്നങ്ങെന്റെ ഗുരുപദം സ്വീകരിച്ചിരിക്കുന്നു. അങ്ങയുടെ അഭിമാനത്തിന്റെ കിരണങ്ങൾ പരലോകത്തിൽ പരന്നു ഭൂമിയിലേക്കു വഴിഞ്ഞു പ്രവഹിച്ചുകൊണ്ടിരിക്കുന്നു. മരിക്കയാണെങ്കിൽ ഇങ്ങനെത്തനെ മരിക്കണം. വൃദ്ധനായ ഗോവിന്ദസിംഹ! ഇപ്രകാരമുള്ള പുത്രന്റെ പിതാവാണെന്നഭിമാനിക്കുവാൻ സാദ്ധ്യമായതിനാലവിടുന്നു ധന്യനാണു്. ഇപ്രകാരമുള്ള പതിയെ സിദ്ധിച്ചതിനാൽ ഞാനും ധന്യയാണു. ഗോവിന്ദസിംഹ! ഇതു നമുക്കു് അഭിമാനത്തിനുള്ള സമയമാണു, ദുഃഖത്തിനുള്ളതല്ല. ഗോവിന്ദ - (വരണ്ട കണ്ഠത്തോടെ) രാജകുമാരി! അജയൻ പ്രാണൻ പരിത്യജിച്ചതു ദീനന്മാരുടെ രക്ഷണത്തിനാണു. ദുഃഖിക്കുന്നതെന്തിനു? (താന്നസ്വരത്തിൽ) അജയൻ സ്വദേശത്തിനുവേണ്ടി (പിന്നീടദ്ദേഹത്തിനു മിണ്ടുവാൻ സാധിക്കുന്നില്ല. അദ്ദേഹം ചുമരിൽ കയ്യൂന്നി അതിന്മേൽതലചാച്ചിരിക്കുന്നു. കരഞ്ഞുകരഞ്ഞു തേങ്ങൽ വന്നുപോകുന്നു.)
മാനസി - വ്യർത്ഥം! വ്യർത്ഥം! മനസ്സിൽനിന്നും ശോകമാകുന്ന ദീർഗ്ഘശ്വാസമുത്ഭവിച്ചു സമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.