രംഗം) അഞ്ചാമങ്കം
മഹാ - മഹാരാജാവേ! വരു. ഗജ - താങ്കൾ ജയം നേടിയല്ലോ, എന്നാൽ സൈന്യങ്ങളോടുകൂടി എന്തുകൊണ്ടാണു ദുർഗ്ഗത്തിൽ പ്രവേശിക്കാത്തതു? മഹാബ - അവിടുന്നതിന്റെ കാരണമന്വേഷിക്കയാണോ? ഗജ - അല്ലാ, ഞാനങ്ങനെ ചോദിച്ചുവെന്നു മാത്രമേയുള്ളൂ. മഹാബത്തുഖാൻ! ഇത്തവണ മേവാഡിലെ സ്ത്രീകളും ആയുധം ധരിച്ചിരിക്കുന്നതായി കേട്ടുവട്ടൊ. മഹാബ - സ്ത്രീകളായുധമെടുക്കയോ? സ്ത്രീകൾ? ഗജ - അതേ, സ്ത്രീകൾ. നോക്കു, അവരെങ്ങനെ യുദ്ധം ചെയ്യും? ഇത്തവണത്തെ ഈ സമരത്തിൽ കുറേ കമനീയതയുമുണ്ടാകും. ഞാനും ഈ യുദ്ധത്തിനു പോകാൻ തീർച്ചയാക്കി. മഹാബ്ബ - മഹാരാജാവേ! അവിടുന്നു രാജപുത്രനായിരുന്നിട്ടുകൂടി രാമപുത്രസ്ത്രീകളെപ്പറ്റി ഇങ്ങനെ പരിഹസിക്കുന്നുവല്ലൊ. വാസ്തവത്തിലവടുന്നു രാജപുത്രനാണോ? അല്ല ഗജ - ഖാൻസാഹിബേ! മഹാബ - മതി, മതി. പോയ്ക്കോളു. അവിടുത്തെ ഈ സാമർത്ഥ്യം അവിടുത്തെ രാജ്യത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചോളു. വല്ലപ്പോഴും പ്രയോജനമുണ്ടായേക്കാം. (ഗജസിംഹൻ പോകുന്നു)
മഹാബ - ഈ മഹാത്മാക്കളൊക്കെത്തന്നെയല്ലേ ഹിന്ദുധർമ്മത്തിന്റെ പതാകപാറിക്കുന്നവർ! അല്ലയോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.