താൾ:Mevadinde Pathanam 1932.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

(ഗോവിന്ദസിംഹൻ മുമ്പിൽ തലകുനിച്ചിരിക്കുന്നു.) ഗോവിന്ദ - എന്റെ ഹൃദയത്തിലെന്തെല്ലാം നടന്നു കൊണ്ടിരിക്കുന്നു! നരകത്തിലെ തീയോ! പിശാചിന്റെ നൃത്യമൊ? എനിയ്ക്കൊന്നും സഹിപ്പാൻ വയ്യേ! ജഗദീശ! എനിയ്ക്കു സഹിക്കവയ്യേ! സത്യവ - ഗോവിന്ദസിംഹ! ദുഃഖത്താൽ ഭീരുവായി ഭവിക്കരുതു. താങ്കളുടെ പുത്രന്റെ ശവസംസ്കാരകർമ്മം അഭിമാനത്തോടെ അനുഷ്ഠിക്കുക. താങ്കളുടെ പുത്രൻ സാധുസംരക്ഷണത്തിനാണു ജീവനുപേക്ഷിച്ചതു. ഗോവിന്ദ - സത്യംതന്നെയോ? നിങ്ങൾ പറയുന്നതു സത്യംതന്നെയോ! എന്റെ പുത്രൻ സാധുക്കൾക്കുവേണ്ടി പ്രാണനുപേക്ഷിച്ചു. ഞാനിനി ദുഃഖിക്കില്ല. മകളേ! എനിക്കു മാപ്പുതരു. ഇതെനിയ്ക്ക് അഭിമാനകരമായ ഒരു സംഗതിയാണു്. എന്നാൽ- (കരഞ്ഞുകൊണ്ടു) സത്യവതി! ഞാനിപ്പോൾ വളരെ വൃദ്ധനായല്ലൊ!- തീരെ വൃദ്ധനായല്ലൊ! കല്യാണി - അച്ഛ! ഗോവിന്ദ - (ഇടറുന്ന സ്വരത്തോടെ) വരു മകളേ! കല്യാണി! എന്റെ മടിയിലിരിക്കു. എന്നാൽ വീട്ടിൽ നിന്നു നിഷ്കാസിതയും, ഭർത്താവിനാൽ പരിത്യക്തയും, മാതൃഹീനയും ഭാഗ്യഹീനയുമായ മകളേ! വരൂ; ഞാനൊരു സതീരത്നത്തെ അപമാനിച്ചതുകൊണ്ടാണു ദൈവം ഈ ശിക്ഷയെനിക്കുതന്നതു. ചെല്ലു, നിങ്ങളെല്ലാമീമൃതശരീരത്തിന്റെ ദാഹകർമ്മം നടത്തുവിൻ!

(ആളുകൾ ശവമെടുക്കുവാൻ ഭാവിക്കുന്നു. ഇതിനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/180&oldid=217350" എന്ന താളിൽനിന്ന് ശേഖരിച്ചത്