താൾ:Mevadinde Pathanam 1932.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

തെല്ലുകൂടി ഉറക്കേ പറയൂ. എനിക്കു കേൾക്കാനില്ല. എന്റെ മനസ്സിൽ ഭയങ്കരമായ കൊടുങ്കാറ്റടിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടെനിയ്ക്കൊന്നും കേൾക്കാൻ കഴിയുന്നില്ല. ഓഹോ! ഹോ! ഹോ! (കൈരണ്ടും മാറത്തുവെക്കുന്നു) (കല്യാണി പ്രവേശിക്കുന്നു) കല്യാണി - അച്ഛ! അച്ഛ! ഗോവിന്ദ - ആരാ വിളിക്കുന്നതു? കല്യാണിയോ? സർവ്വസംഹാരിണി! നോക്കു്! നിന്റെ പ്രവൃത്തിയുടെ ഫലം! രാക്ഷസി! എന്റെ അജയനെത്തിനതു നീ തന്നെയാണു്. അവനെ എനിക്കു കൊണ്ടുവന്നു താ. കല്യാണി - അയ്യോ! ജ്യേഷ്ഠ! ജ്യേഷ്ഠ! (അജയന്റെ മൃതശരീരത്തെ കെട്ടിപ്പിടിക്കുന്നു.) ഗോവിന്ദ - പോ, ദൂരെ പോ എന്റെ അജയനെ തൊടരുതു. മാറിപ്പോ, പിശാചേ! (ഗോവിന്ദസിംഹൻ കല്യാണിയുടെ കൈതട്ടുന്നു.)

കല്യാണി - (എഴുനേറ്റിട്ടു) അച്ഛ! ഞാൻ വാസ്തവത്തിൽ പിശാചുതന്നെയാണു്. എന്നെ കൊന്നുകളയണേ! എനിക്കാരാണു കല്യാണിയെന്നു പേരിട്ടതു? അച്ഛ! ഞാനവിടുത്തെ ഗൃഹത്തിൽ കല്യാണനാശത്തിന്റെ ശിഖയാണു- മേവാഡിനു ധൂമകേതുവാണു- ഭൂമിക്കു സർവ്വനാശകാരിണിയാണു്. എന്നെ കൊന്നുകളയണേ! ഈ സർവ്വസംഹാരിണിയെ ലോകത്തിൽനിന്നും ദൂരെയാക്കണേ! എന്നാലവിടേയ്ക്കു സർവ്വവും സാധിയ്ക്കും. എന്നെ കൊന്നുകളയണേ! കൊന്നുകളയണേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/179&oldid=217349" എന്ന താളിൽനിന്ന് ശേഖരിച്ചത്