Jump to content

താൾ:Mevadinde Pathanam 1932.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

ടയിൽ രാജകുമാരി അവിടെ പ്രവേശിക്കുന്നു. കുമാരിയുടെ മുടിയഴിഞ്ഞും വസ്ത്രങ്ങളുലഞ്ഞും കിടക്കുന്നു) മാനസി - വരട്ടെ, ഞാനുമൊന്നു നോക്കിക്കോട്ടെ. സത്യവ - ആരു്? രാജകുമാരിയോ? മാനസി - അജയ! പ്രിയതമ! എന്റെ ജീവിതസർവ്വസ്വമേ! എന്റെ പ്രാണനാഥ! സത്യവ - ഇതെന്താണു രാജകുമാരി? നിങ്ങളുടെ പ്രാണനാഥനോ? മാനസി - കൊള്ളാം. എന്നാലിതെല്ലാവരും കേൾകട്ടെ. ഈ വർത്തമാനം ഞാനിന്നുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നാലിതാപറയുന്നു. അജയസിംഹനെ ഞാൻ വിവാഹം കഴിച്ചിരുന്നു. എന്നാലീസംഗതി യാതൊരാളുമറിഞ്ഞിട്ടില്ല- ഇങ്ങേ അറ്റം ഞാൻ തന്നേയും അറിഞ്ഞിരുന്നില്ല. നിശ്ശബ്ദമായി, യാതൊരാളുടേയും അറിവുകൂടാതെ, ആത്മാവ് ആത്മാവോടു ചേർന്നാണു് ഈ വിവാഹം നടന്നിട്ടുള്ളതു്. പ്രിയതമ! എവിടെപ്പോയി? നോക്കു, ഞാനിതാ വന്നിരിക്കുന്നു. ഞാനിന്നു് അങ്ങയുടെ അന്നത്തെ പ്രഗത്ഭയായ ഗുരുവല്ല. അങ്ങയുടെ ദയാമയിയായ രാജകുമാരിയുമല്ല. അങ്ങയുടെ പ്രേമത്തെ ഭിക്ഷയാചിക്കുന്ന ഒരു കേവലയാചകിയും ദുർബ്ബലയുമാണിന്നു ഞാൻ. ഞാനിന്നു കേവലഭിക്ഷക്കാരിയേക്കാൾ ദീനദീനയാണു്. അജയ! എന്റെ സ്നേഹം അങ്ങയോടിതുവരെ വെളിപ്പെടുത്തിയില്ല. ഇങ്ങനെ വന്നുകൂടുമെന്നു ഞാനറിഞ്ഞിരുന്നില്ല. എനിക്കു മാപ്പുതരേണമേ!

സത്യവ - കഷ്ടം! രാജകുമാരിപോലും ശോകത്താലു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/181&oldid=217351" എന്ന താളിൽനിന്ന് ശേഖരിച്ചത്