താൾ:Mevadinde Pathanam 1932.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

ത്തേച്ചുകളഞ്ഞിട്ടാണദ്ദേഹം യാത്രയായതു. അജയ! നിങ്ങളുടെ പാദങ്ങളിൽ കിടന്നുരുളുവാൻ ഞാനിന്നാഗ്രഹിക്കുന്നു. എന്റെ ഹൃദയം പിളർന്നു നിങ്ങളെ കാണിക്കുവാൻ ഞാനിന്നാശിക്കുന്നു. എന്നാൽ കഷ്ടം! അതിനുള്ള അവസരം പൊയ്പോയല്ലൊ!

രംഗം മൂന്ന്.

സ്ഥാനം - ഗോവിന്ദസിംഹന്റെ ഗൃഹാങ്കണം. സമയം - രാത്രി. (കാറ്റു വളരെ ശക്തിയോടെ അടിക്കുന്നു. അജയസിംഹന്റെ മൃതശരീരം കിടക്കുന്നു. അരികെ സത്യവതിയും എടുപ്പാനുള്ള നാലുപേരും നില്ക്കുന്നു. ഗോവിന്ദസിംഹൻ കണ്ണെടുക്കാതെ ശവത്തിന്റെ നേരെ നോക്കി ക്കൊണ്ടിരിക്കുന്നു.) ഗോവിന്ദ - ഇതെന്റെ പുത്രനജയന്റെ മൃതശരീരംതന്നെയാണല്ലൊ. സത്യവതി! നിങ്ങൾക്കിതെവിടെനിന്നു കിട്ടി? സത്യവ - വഴിയരികേനിന്നു. ഗോവിന്ദ - ഇവനെങ്ങനെ മരിച്ചു?

സത്യവ - സമീപത്തു ചിലർ നിന്നിരുന്നു. അവരോടു ചോദിച്ചപ്പോളിങ്ങനെയാണവർ പറഞ്ഞതു. മഹാബത്തുഖാന്റെ ഭടന്മാർ സാധുക്കളായ ഗ്രാമീണരെ വേട്ടയാടുകയായിരുന്നു. അജയനവരെ രക്ഷിപ്പാൻ ചെന്നപ്പോൾ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/176&oldid=217346" എന്ന താളിൽനിന്ന് ശേഖരിച്ചത്