Jump to content

താൾ:Mevadinde Pathanam 1932.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (രണ്ടാം

ഒന്നാമ - അവർ രാജകുമാരിയാണു്. എന്തൊരു കഥ! കണ്ണുരണ്ടും കുണ്ടിൽ പോയിരിക്കുന്നു. വസ്ത്രത്തിന്റെ കോൺതല മണ്ണിലിഴഞ്ഞുകൊണ്ടിരിക്കുന്നു. കൈ രണ്ടും ചുരുട്ടിപ്പിടിച്ചിരിക്കുന്നു. രണ്ടാമ - അതാ, അവരിങ്ങോട്ടുതന്നെ വരുന്നു. ആട്ടെ, നമുക്കു പോകാം. (രണ്ടു പേരും ഒരുവശത്തൂടെ പോകുന്നു. മറുവശത്തൂടെ മാനസി പ്രവേശിക്കുന്നു.) മാനസി - പോയി! അജയനും എന്നെന്നേക്കുമായിപോയി! എന്നെ കണ്ടില്ല, ഒന്നും പറഞ്ഞില്ല, പോയി. അത്രമാത്രം. ഇതു വാസ്തവമാണോ? അയ്യോ! എന്റെ തല ചുറ്റുന്നു. മഞ്ഞനിറത്തിലുള്ള രൂപങ്ങൾ ഭൂമിയിൽ നിന്നു പൊങ്ങി ആകാശത്തിൽ ചെന്നു ലയിച്ചു പോകുന്നതായി കാണുന്നു. ശരീരത്തിൽനിന്നും എന്തോ ഒരു പ്രഭാതരളം പുറപ്പെട്ടുകൊണ്ടിരിക്കുന്നു. തലക്കുമീതെനിന്നും

ആകാശം നീങ്ങിപ്പോയി. കാൽചുവട്ടിൽ ഭൂമി ഉയർന്നു വരുന്നു. ആയ്യോ! ഞാനെവിടെ? (തെല്ലുനേരം മിണ്ടാതെ നിന്നിട്ടുവീണ്ടും പതുക്കെപ്പറയുന്നു.) ഞാൻ വളരെ നിഷ്ഠുരയാണു. ഞാനൊരിക്കലും ഒരു വാക്കുപോലും കൊടുത്തിട്ടില്ല. എന്റെ അനുകമ്പാലേശത്തെ യാചിച്ചു ദയനീയമായി എന്നെനോക്കി എന്റെ കരുണാദൃഷ്ടിക്കുമാത്രം പ്രാണൻ ത്യജിക്കുവാനജയനൊരുങ്ങിക്കൊണ്ടിരുന്ന ആ സമയത്തുപോലും ഞാൻ വിട്ടുപറഞ്ഞില്ലല്ലൊ! അതുതന്നെയാണെന്റെ അജയനെന്നോടു കലഹിച്ചു പൊയ്ക്കളഞ്ഞതു്. എന്റെ ആ അഭിമാനത്തെ ചവിട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/175&oldid=217345" എന്ന താളിൽനിന്ന് ശേഖരിച്ചത്