രംഗം) അഞ്ചാമങ്കം
സ്ഥാനം - മേവാഡിലെ അന്തഃപുരത്തിനകത്തു ഒരു ചെറിയവഴി. സമയം - രാത്രി (രണ്ടു ദാസികൾ സംസാരിച്ചുകൊണ്ടു വരുന്നു.) ഒന്നാമത്തെ ഭാസി - കഷ്ടം! വൃദ്ധനായ ഗോവിന്ദ സിംഹന്റെ ദുഃഖത്തിനവസാനമില്ല. ആ സാധുവിനു് ഒരേഒരു മകനേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തവൾ - അതെന്തെങ്കിലുമാകട്ടെ, എന്നാൽ ആ ചാരണീറാണി ആ ശവമെന്തിനാ ഗോവിന്ദ സിംഹന്റെ വീട്ടിലേക്കു കൊണ്ടുവന്നേ? ഒന്നാമ - അവരുടെ എല്ലാ പ്രവൃത്തികളും ഇതുപോലെ അർത്ഥമില്ലാത്തതാണു്. അവറ്ക്കു വേറെ ജോലി ഒന്നും ഇല്ലെന്നാ തോന്നണേ. ആളുകളവിടെ വളരെ കൂടീട്ടുണ്ടോ? രണ്ടാമ - ഓ ഹോ! മുറ്റം നിറഞ്ഞിരിക്കുണു. ഗോവിന്ദസിംഹൻ വീട്ടിലില്ല. ചാരണീറാണിയുടെ മകൻ അരുണസിംഹൻ അദ്ദേഹത്തെ വിളിക്കാൻ പോയിട്ടുണ്ടു്. ആ മുറ്റത്തു ശവത്തിന്റെ അടുത്തു റാണി തനിച്ചാ നിക്കണേ. മറ്റോരൊക്കെ ദൂരെയാണു. ഒന്നാമ - ഇരുട്ടത്തോ? രണ്ടാമ - ഇരുട്ടത്തുതന്നെയായിരുന്നു. എന്നാൽ ദൂരെ ഒരു മുറിയിൽ വിളക്കു മങ്ങിമങ്ങിക്കത്തുന്നുണ്ടായിരുന്നു. ഇതാരാ? ഒന്നാമ - എവിടെ?
രണ്ടാമ - അതാ കാണുന്നില്ലേ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.