മേവാഡിൻെറ പതനം (മൂന്നാം
ഭടന്മാരയാളെക്കൊന്നിട്ടു കല്യാണിയെ പിടിച്ചുകൊണ്ടു പോയി. ഗോവിന്ദ - മകനേ! അജയ! നീയെനിക്കു മാപ്പു ചോദിക്കാൻപോലുമവസരം തന്നില്ലല്ലൊ? ഞാൻ ക്രോധത്താലന്ധനായിരുന്നു. അതുകൊണ്ടുതന്നെയാണു നീ വീടുവിട്ടുപോയതു. ഞാനൊന്നും പറഞ്ഞില്ലല്ലൊ! ഞാനെന്തുകൊണ്ടു തിരികേ വിളിച്ചില്ല? എന്തിനു ഞാൻ പോകുവാനനുവദിച്ചു? അയ്യോ! മകനേ! അജയ! എനിക്കു പ്രാണനേക്കാൾ പ്രിയതരനായ അജയ! നീ മാപ്പു ചോദിക്കാനുള്ള അവസരംപോലും തന്നില്ലല്ലൊ? ഇത്ര അഭിമാനമോ! ഇത്ര കാലുഷ്യമോ! വൃദ്ധനായ അച്ഛനല്ലേ ഇവൻ? അജയ! സത്യവ - ഗോവിന്ദസിംഹ! ഇതിൽ ദുഃഖിക്കുന്നതെന്തിനു! സാധുസംരക്ഷണത്തിനാണു് അജയൻ പ്രാണനുപേക്ഷിച്ചതു. ഗോവിന്ദ - അതേ സത്യവതി! നിങ്ങൾ പറയുന്നതു ശരിയാണു്. അജയൻ സാധുക്കളെ രക്ഷിക്കാൻ തന്നെയാണു് തന്റെ ജീവനുപേക്ഷിച്ചതു്. അശരണന്മാരുടെ സഹായത്തിനുവേണ്ടിയാണു പ്രാണൻ വെടിഞ്ഞതു. പിന്നെയെന്തിനു ദുഃഖിക്കുന്നു? ചെല്ലു, ശവസംസ്കാരം വിധിപോലെ ചെയ്യിക്കു. (ഗോവിന്ദസിംഹൻ ശവത്തിന്റെ മുഖം മൂടുന്നു. എടുക്കാനുള്ളവർ ശവമെടുക്കാൻ ഭാവിക്കുന്നു)
ഗോവിന്ദ - വരട്ടെ, ഞാനൊരിക്കൽ കൂടി നോക്ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.