മേവാഡിന്റെ പതനം (ഒന്നാം
വാൻ സാധിച്ചുള്ളു. "മഹാബത്തു!" എന്നു ഞാനുറക്കേ വിളിച്ചുനോക്കി. എന്നാലാദ്ധ്വനി നാലുദിക്കിലുമന്വേഷിച്ചു വൃഥാ മടങ്ങിവന്നു. ഇതിനുശേഷം, (സ്വരം താഴ്ന്നുപോകുന്നു.) ആ യുദ്ധഭൂമിയിൽ നാലുഭാഗത്തും ഞാനൊരുവട്ടം കണ്ണോടിച്ചു. അപ്പോൾ നമ്മുടെ സുവർണ്ണദേശം, ഏതോ വലിയ ഭൂകമ്പത്താൽ നഷ്ടഭ്രഷ്ടമായിക്കിടക്കുന്നതായി, ആ നക്ഷത്രങ്ങളുടെ പ്രകാശത്താൽ ഞാൻ കണ്ടു. (കുറേക്കൂടി താഴ്ന്നസ്വരത്തിൽ) പിന്നെ ആ മഹാശ്മശാനത്തിലെ സ്വതന്ത്രനായ മന്ദമാരുതൻ മൃതന്മാരായ സൈനികന്മാരുടെ ശരീരത്തിൽനിന്നു വേർപെട്ട ആത്മബാഹുല്യംകൊണ്ടു കനത്തുപോയൊ എന്നെനിക്കുതോന്നി. ഞാൻ വളരെ പരവശനായി ദീർഘമായൊന്നു നിശ്വസിച്ചു. ആ ശ്വാസവും ആകാശത്തിലേയ്ക്കുയരാതെ കനംകൊണ്ടു കീഴ്പോട്ടുതന്നെ വീണു. അപ്പോളത്രമാത്രമിരുട്ടുണ്ടായിരുന്നില്ലെങ്കിൽ അതിനെത്തിരഞ്ഞാൽ നിശ്ചയമായും കണ്ടുകിട്ടുമായിരുന്നു. റാണി - വരേണ്ടതു വന്നുകഴിഞ്ഞു. ഇനി വിചാരിച്ചിട്ടെന്തു ഫലം? മുമ്പുതന്നെ ഞാൻ പറഞ്ഞിട്ടില്ലേ?
റാണ - അതേ നിങ്ങൾ പറഞ്ഞതു ശരിയായിരുന്നു. മേവാഡു മരിച്ചു. ഞാനതു നോക്കിക്കൊണ്ടു നിൽക്കയും ചെയ്തു. ഇതാ തോളിലേറ്റിക്കൊണ്ടു വന്നിരിക്കുന്നു. ഇതാ കണ്ടോളു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.