താൾ:Mevadinde Pathanam 1932.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

തു? യുദ്ധത്തിലേതെങ്കിലുമൊരു കക്ഷിക്കു തോൽവി കൂടാതെ കഴിയുമോ ? റാണ - മകളേ! നീ പറയുന്നതു വാസ്തവമാണു്. ഏതെങ്കിലുമൊരുഭാഗം തോൽക്കാതിരിക്കായില്ല. പിന്നെ ദുഃഖിക്കുന്നതെന്തിനു? ഇല്ല മാനസി! എനിക്കുമിതിൽ യാതൊരു ദുഃഖവുമില്ല. എന്നാലവർവന്നു് എന്തുകൊണ്ടെന്നെ വധിച്ചില്ല? (റാണി പ്രവേശിക്കുന്നു) റാണ - (റാണിയോടു) ഇതാവലിയൊരു സമസ്യ- നിങ്ങൾക്കതു പൂരിപ്പിക്കുവാൻ കഴിയുമോ? റാണി - എന്താണു? റാണ - അവരെന്താണെന്നെ വധിക്കാഞ്ഞതു? (റാണി മാനസിയുടെ മുഖത്തേക്കു നോക്കുന്നു) റാണ - കേൾക്കൂ, ആ ഗംഭീരമായ നിശയിൽ, ആ യുദ്ധഭൂമിയിൽ ആ ശവസമൂഹത്തിൽ ഞാനേകനായി നിന്നിരുന്നു. ഹാ! അതെന്തൊരു കാഴ്ചയായിരുന്നു! നിങ്ങൾക്കതിനെപ്പറ്റി ഊഹിക്കാൻ പോലും സാധിക്കയില്ല.

ഉപരിഭാഗത്തു്, ആകാശത്തിൽ അസംഖ്യനിശ്ചലതാരങ്ങൾ! താഴെ ഭൂതലത്തിൽ അസംഖ്യ ശവസമൂഹങ്ങൾ! അതിന്റെ രണ്ടിന്റേയും നടുക്കു യാതൊന്നുമില്ല. ഘോരമായ അന്ധകാരം! ഈ ലോകത്തോടെനിക്കു യാതൊരു ബന്ധവുമില്ലെന്നുതന്നെ തോന്നി. ഞാൻ മൃതനെപ്പോലെയൊ ജീവച്ഛവമെന്നപോലെയോ ആയിത്തീർന്നു. ആ യുദ്ധഭൂമിയിൽ ഞാനെന്റെ വാളെടുത്തു വീശി. എന്നാലതിനു രാത്രിയിലെ കുളിർകാറ്റിനെ മാത്രമേ ഭേദിക്കു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/172&oldid=217341" എന്ന താളിൽനിന്ന് ശേഖരിച്ചത്