താൾ:Mevadinde Pathanam 1932.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

റാണ - ആ ശ്മശാനത്തിൽ ഞാനേകനായി സഞ്ചരിച്ചുകൊണ്ടിരുന്നു. ആരുമെന്നെ എതിർക്കാനില്ലായിരുന്നു. മാനസി - ഈ യുദ്ധത്തിൽ തോറ്റതായി വിചാരിക്കുന്നുവോ? റാണ - തോറ്റുവെന്നു വിചാരിച്ചാലും വിശേഷമൊന്നുമില്ല. യുദ്ധം ഒരു വാദവിഷയമല്ല. തോറ്റുവെന്നു സമ്മതിക്കാത്തതുകൊണ്ടു ജയമുണ്ടാകുമോ? അതു സ്ഥൂലമാണു, കഠിനമാണു, പ്രത്യക്ഷസത്യവുമാണു്. എന്നാലവരെന്തുകൊണ്ടാണെന്നെ വധിക്കാഞ്ഞതെന്നാണെനിക്കു മനസ്സിലാവാത്തതു്. ആ ചുടലക്കാട്ടിൽ, "മഹാബത്തുഖാൻ!-മഹാബത്തുഖാൻ!" ഗജസിംഹ! ഗജസിംഹ!" എന്നു് ഉറക്കേ വിളിച്ചുകൊണ്ടു ഞാൻ സഞ്ചരിച്ചരുന്നു. എന്നാലെന്റെ സമീപത്തേയ്ക്കു ആരും വന്നില്ല. മാനസീ! ആരും വരാതിരിക്കാനുള്ള കാരണമെന്തെന്നു നിനക്കു പറയാൻ കഴിയുമോ? മാനസി - അച്ഛ! അവിടുന്നു ക്ഷോഭിക്കരുതു. റാണ - അതേ, വേറൊരു സംഗതിയുംകൂടി മനസ്സിലാവാത്തതുണ്ടു. മഹാബത്തുഖാനാകട്ടെ യുദ്ധത്തിൽ ജയിച്ചു. എന്നാലദ്ദേഹമെന്തുകൊണ്ടാണുദയപുരദുർഗ്ഗത്തിൽ അഭിമാനത്തോടുകൂടി പ്രവേശിക്കാത്തതെന്നാണു്. അദ്ദേഹം വന്നിട്ടു ദുർഗ്ഗത്തെ അധികാരപ്പെടുത്തണം. അതു മാത്രമേ ഇനി ബാക്കിയുള്ളൂ.

മാനസി - അച്ഛ! അവിടുന്നു യുദ്ധത്തിൽ തോറ്റതു തോറ്റു. അതു പോട്ടെ; ഇനിയെന്തിനാ ദുഃഖിക്കുന്ന


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/171&oldid=217340" എന്ന താളിൽനിന്ന് ശേഖരിച്ചത്