രംഗം) അഞ്ചാമങ്കം
റാണ - ഉവ്വു്. മാനസി - എന്തു്? ഇതെന്താണു്? എന്തു സംഭവിച്ചു? റാണ - അരുതു മിണ്ടാതിരിക്കു്. ഞാനതുലവും അനന്തവും ആശ്ചര്യ്യജനകവുമായ കാഴ്ചകണ്ടു. മാനസി - എന്താതു? യുദ്ധ- റാണ - അല്ല മാനസി! ഇത്തവണ യുദ്ധംതന്നെയുണ്ടായില്ല. യുദ്ധക്ഷേത്രത്തിൽ ഒരു തീമഴ മാത്രമേ ഉണ്ടായുള്ളു. അതിൽ നമ്മുടെ സൈന്യം മുഴുവൻ ഭസ്മമാകയും ചെയ്തു. മാനസി - എങ്ങനെ? റാണ - എനിക്കൊന്നും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. അതെന്തായിരുന്നുവെന്നും ഞാനറിയുന്നില്ല. അതു് ഇഹലോകത്തിലുള്ളതല്ലെന്നുതന്നെ തോന്നി. ഉൽകാവൃഷ്ടിയായിരിക്കണം. ഭയങ്കരമായ ഒരു ശാപം മൂർത്തിമത്തായി വന്നതാണോ എന്നു തോന്നി. കുറച്ചു നേരത്തേക്കു് എന്റെ കണ്ണുകളടഞ്ഞു. എന്റെ ഹൃൽകമ്പം പെട്ടന്നു മിന്നൽപോലെ ശരീരത്തിൽകൂടെ കടന്നു പോയോ എന്നു തോന്നി. എന്റെ തലചുറ്റി. തന്റേടം വട്ടു. കണ്ണു തുറന്നപ്പോളുറക്കമുണർന്നെശ്ഗുനേറ്റതുപോലെ തോന്നി. ആ യുദ്ധഭൂമിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. നാലുപാടും ശവങ്ങളുടെ കൂട്ടം! ആഹാ! അതെന്തൊരു കാഴ്ചയായിരുന്നു!
മാനസി - അച്ഛ! അവിടുത്തെ മനസ്സു വല്ലാതെയിളകിയിരിക്കുന്നപോലെ തോന്നുന്നു. അച്ഛൻ കുറച്ചു നേരമിവിടെയിരിക്കു! ഞാൻ ശുശ്രൂഷിക്കാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.