താൾ:Mevadinde Pathanam 1932.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം

രംഗം ഒന്നു

സ്ഥാനം - ഉദയപുരത്തിലെ രാജധാനി. സമയം - രാത്രി. (മാനസി തനിയേ ഇരുന്നു പാട്ടുന്നു.) ആയിടക്കൊറ്റവാക്കോതാ-നെനി- ക്കായില്ല മൽപ്രാണപൂൺപേ! നിന്നിലെൻ പ്രേമത്തിന്നാഴ- മെത്ര- യെന്നും കഴിഞ്ഞില്ലുരപ്പാൻ. എങ്കിലും ചൊൽവാൻ മുതിർന്നേ-നെന്നാ- ലെൻഗളം ഗൽഗദമാർന്നു. വേപിച്ചുമൗനത്തെപ്പൂണ്ടു-പശ്കാ- ത്താപത്തിലർന്നു ഞാനാണ്ടു. ഏന്തിത്തുളുമ്പിയവാണി- ഹന്ത! അന്തരംഗത്തിലമർന്നു. വായ്മലരൊന്നു വിടർത്താൻ- മോഹ- മുൻമുഖമാകിലും-റ്റോറ്റു. കഷ്ടമെൻനെഞ്ഞുപിളർന്നാ-ലതു കാട്ടിത്തരാമായിരുന്നു. നിന്നുടെ മോഹനമൂർത്തി-യെന്റെ മാനസരംഗേവിളങ്ങി. (റാണ പ്രവേശിക്കുന്നു)

മാനസി - അച്ഛ! അവിടുന്നു യുദ്ധത്തിൽനിന്നു മടങ്ങിയോ?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/169&oldid=217338" എന്ന താളിൽനിന്ന് ശേഖരിച്ചത്