താൾ:Mevadinde Pathanam 1932.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

ല്ലൊ! ഇതുതന്നെയോ അവിടുത്തെ ധർമ്മം? ഇതുതന്നെയോ അവിടുത്തെ ശൗര്യ്യം? ഇതാണോ അവിടുത്തെ മനുഷ്യത്വം? ഹാ! ദൈവമേ? അവിടുന്നെന്താണീച്ചെയ്തതു? ഞാനിത്ര നാളുമാകാശത്തിൽ മണിമേട നിർമ്മിക്കയായിരുന്നു; അവിടുന്നതു തട്ടിത്തകർത്തു കളഞ്ഞുവല്ലൊ! മഹാബ - കല്യാണി,- കല്യാണി - മതി! മതി! ഇപ്പോളെന്റെ മോഹം ഭഗ്നമായി. അവിടുന്നെന്റെ പ്രാണനാഥനും ഞാനവിടുത്തെ കളത്രവുമാണെന്നു ഞാൻ വിചാരിച്ചിരുന്നു. അതിനാൽ "ഞങ്ങളെ വേർപ്പെടുത്തുവാനാർക്കു സാധിക്കും?" എന്നു് എനിക്കൊരഭിമാനമുണ്ടായിരുന്നു. ഇപ്പോളങ്ങനെയല്ല. അപാരമായൊരു സമുദ്രം നമ്മൾ രണ്ടു പേരുടേയും മദ്ധ്യത്തിൽ ഞാൻ കാണുന്നു. നമ്മുടെ നടുക്കു് എന്റെ ജ്യേഷ്ടന്റെ ശവം വീണുകിടക്കുന്നു. പോരാ, അതിലും ഭയങ്കരമായി സ്വദേശത്തിന്റെ രക്തവാഹിനി ഇതാ നമ്മുടെ മദ്ധ്യത്തിൽകൂടി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നിഷ്ഠുര! കുലദ്രോഹി! രക്തപ്രിയ! മഹാഘാതക! ഉം! ഹാ! ദൈവമേ! ഹാ! വിധാതാവേ! ഇങ്ങനെയുള്ള ഈ നീചന്മാരുടെ, ഈ ഘാതകന്മാരുടെ ഒരു പിടിയെച്ചിലിനായി പിച്ചയെടുക്കുന്ന യാചകന്മാരുടെ വികടാട്ടഹാസം കേൾക്കുമ്പോൾ പക്ഷേ എനിക്കങ്ങയിലുള്ള വിശ്വാസംകൂടി ഒടുവിൽ ഇല്ലാതായിപ്പോകുമോ? (കല്യാണി പോകുന്നു. മഹാബത്തുഖാനവിടെത്തന്നെ വിചാരമഗ്നനായി നില്ക്കുന്നു.)

10


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/168&oldid=217337" എന്ന താളിൽനിന്ന് ശേഖരിച്ചത്