മേവാഡിന്റെ പതനം (ആറാം
രാളുടെ അപരാധത്തിനുവേണ്ടി ജാതിയെ മുഴുവൻ നശിപ്പിക്കുവാനവിടുന്നൊരുങ്ങിയതു? മഹാബ - ഇതിലെന്താണു നിങ്ങൾക്കാശ്ചര്യ്യപ്പെടുവാനുള്ളതു? രാവണന്റെ ദുഷ്കർമ്മം നിമിത്തം ലങ്ക മുഴുവൻ നശിച്ചുപോയില്ലേ? നിങ്ങളുടെ അച്ഛൻ മുഗളന്മാരോടു ദ്വേഷം മാത്രമല്ല ഉള്ളതു. സമസ്തഹിന്ദുക്കൾക്കും കൂടി മുസൽമാന്മാരോടെത്രമാത്രം ദ്വേഷമുണ്ടോ അതുമുഴുവൻ നിങ്ങളുടെ അച്ഛനൊരാൾ പ്രകടിപ്പിച്ചിട്ടുണ്ടു. ഞാൻ ഹിന്ദുക്കളോടു് അവരുടെ ജാതിഗതമായ വിദ്വേഷത്തിനു പകരംവീട്ടുവാനാണു വന്നിട്ടുള്ളതു. കല്യാണി - എന്നാൽ മുഗൾസേനാപതി! ജാത്യാ മുസൽമാനായവൻ ഈ പ്രതിക്രിയക്കൊരുങ്ങിക്കോട്ടെ. ഹിന്ദുക്കൾക്കു മുസൽമാന്മാരോടു ഈ ദ്വേഷമുണ്ടെന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെയാണോ അവിടുന്നു മുസൽമാനായിത്തീർന്നതു? നാഥ! അവിടുന്നു തന്നെയാണല്ലൊ ഈ ദശ അവിടേയ്ക്കു വരുത്തിക്കൂട്ടിയതു? ഒരന്യായത്തിന്റെ പ്രതികാരമാണു ചെയ്യുന്നതെന്നു വൃഥാ വിചാരിച്ചു് അവിടുന്നെന്തിനു മനസ്സിനെ സമാധാനിപ്പിക്കുന്നു? അങ്ങയിലുള്ള ഈ സ്വല്പം മുസൽമാൻഭാവമല്ല അങ്ങയെക്കൊണ്ടു് ഈ പ്രവൃത്തി ചെയ്യിക്കുന്നതു; ആ അഹമ്മതി-മഹാബത്തുഖാനെന്നഭാവം- തന്നെയാണവിടുത്തെക്കൊണ്ട് ഈ നിഷ്ഠൂരകൃത്യങ്ങളനുഷ്ഠിപ്പിക്കുന്നതു. മഹാബ - (അപവാരിതം) ഇതു ശരിയാണോ?
കല്യാണി - അവിടുന്നു ഒരു വ്യക്തിഗതമായ ദ്വേഷം നിമിത്തം മേവാഡിന്റെ നാശത്തിനായി മുതിർന്നുവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.