താൾ:Mevadinde Pathanam 1932.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം

സ്ഥിതിയിലെത്താമായിരുന്നു? എന്നാലിപ്പോളെന്തായിരിക്കുന്നുവെന്നു വഴിപോലെ ഒന്നാലോചിച്ചുനോക്കു. എന്റെ കാര്യ്യം പോട്ടെ. ഞാനിപ്പോൾ രാജപുത്രനല്ലല്ലൊ എന്നു വിചാരിച്ചെങ്കിലും എനിക്കു സമാധാനിക്കാം. ഞാനൊരുകാലത്തു രാജപുത്രനായിരുന്നുവെന്നേയുള്ളു. അങ്ങുന്നിപ്പോഴും രാജപുത്രൻതന്നെയല്ലെ? ഗജ - യുദ്ധത്തിൽ റാണ മരിക്കയൊ ബദ്ധനാകയോ അല്ലേ ഉണ്ടായതു? മഹാബ - അല്ല, അദ്ദേഹത്തെ ബന്ധിക്കയോ വധിക്കയോ ചെയ്തുപോകരുതെന്നു ഞാൻ പ്രത്യേകം കല്പന കൊടുത്തിരുന്നു. ഇങ്ങനെയുള്ള വൈരി ലോകത്തിനു് അഭിമാനഹേതുവാണു്. അങ്ങനെയുള്ള അഭിമാനം നഷ്ടമാക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. ഗജ - നന്നായി, എന്നാൽ ഞാൻ പോട്ടെ. മഹാബ - ഓ എഴുന്നള്ളാം. (ഗജസിംഹൻ പോകുന്നു) മഹാബ - കത്തിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളതാ കാണുന്നു. ഗ്രാമവാസികളുടെ നിലവിളിയും ആർത്തസ്വരങ്ങളും കേൾക്കുന്നു. അല്ലയോ ഹിന്ദുക്കളേ! നിങ്ങൾ നിങ്ങളുടെ ധർമ്മത്തിന്റെ മഹത്വത്തോടൊത്തു മരിച്ചു കൊൾക. നിങ്ങളുടെ ഗർവ്വ് ഇന്നു ഞാനുടച്ചുകളഞ്ഞു. നിങ്ങളുടെ അഭിമാനവും വൈരവും ഞാനിന്നു ചവിട്ടിത്തേച്ചു കളഞ്ഞു. നിങ്ങളുടെ- (നാലുഭടന്മാരോടുകൂടി കല്യാണി പ്രവേശിക്കുന്നു)

മഹാബ - ഇതാരാണു്?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/161&oldid=217330" എന്ന താളിൽനിന്ന് ശേഖരിച്ചത്