താൾ:Mevadinde Pathanam 1932.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

ഒന്നാമൻ - ഏമാന്നേ! ഞങ്ങൾക്കിവരെ തീരെ പരിചയമില്ല. ഇവരെ ഞങ്ങൾ വഴിയിൽവെച്ചാണു കണ്ടതു്. ഇവർ ഞങ്ങളൊന്നിച്ചു സ്വന്തമനസ്സോടെ പോനതാണു. മഹാബ - (കല്യാണിയോടു) നിങ്ങളാരാണു? കല്യാണി - എന്നെയറിഞ്ഞിട്ടു് അവിടേക്കു യാതൊരു ലോഭവുമുണ്ടാകയില്ല. മഹാബ - നിങ്ങൾക്കെന്തുവേണം? കല്യാണി - ഞാൻ ഒരു കാര്യ്യത്തെക്കുറിച്ചു ന്യായമായ തീർപ്പുണ്ടാക്കുവാൻവേണ്ടി അവിടുത്തെ അടുക്കൽ വന്നിരിക്കയാണു. മഹാബ - എന്തു കാര്യ്യം? കല്യാണി - അവിടുത്തെ ഈ ഭടന്മാർ എന്റെ നിർദോഷിയായ ജ്യേഷ്ഠനെ വധിച്ചിരിക്കുന്നു. മഹാബ - നിങ്ങളുടെ ജ്യേഷ്ഠനെ വധിച്ചുവോ? (ഭടന്മാരോടു) എങ്ങനെ? ഒന്നാമൻ - ഏമാന്നേ! ഞങ്ങൾ ഗ്രാമവാസികളെ കൊല ചെയ്കയായിരുന്നു. ഇവരുടെ സഹോദരൻ അവരുടെ പക്ഷത്തിൽനിന്നുകൊണ്ടു ഞങ്ങളോടു യുദ്ധം ചെയ്തു. അതിൽ മരിച്ചുപോയതാണു. മഹാബ - (കല്യാണിയോടു) ഈ സംഗതി വാസ്തവം തന്നെയോ?

കല്യാണി - അതേ, വാസ്തവംതന്നെ. അവിടുത്തെ ഭടന്മാർ സാധുക്കളായ ഗ്രാമവാസികളെ വധിക്കുകയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/162&oldid=217331" എന്ന താളിൽനിന്ന് ശേഖരിച്ചത്