താൾ:Mevadinde Pathanam 1932.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

ഗജ - കേവലം അയ്യായിരം സൈന്യത്തോടുകൂടിയാണൊ ഒരു ലക്ഷം സേനയോടെതിർത്തതു? അമ്പ! ധൈര്യ്യം അത്യാശ്ചര്യ്യം തന്നെ! മഹാബ - അതേ, അതുതന്നെ ധൈര്യ്യം. എന്നാൽ മഹാരാജാവേ! എനിയ്ക്കു ഒരു സംഗതിയെക്കുറിച്ചു വലിയ അഭിമാനം തോന്നുന്നുണ്ടു. ഗജ - ഓ! അഭിമാനിക്കേണ്ട സംഗതിതന്നെ. മഹാബ - എന്റെ അഭിമാനകാരണമെന്തെന്നു് അവിടേക്കു വിചാരിക്കകൂടി തരമില്ല. അതിന്റെ കാരമറിയാമോ? ഗജ - താങ്കൾതന്നെ പറയൂ. മഹാബ - ഞാൻ മുസൽമാനായിത്തീർന്നുവെങ്കിലും ജാതിയിൽ രാജപുത്രനും ഈ അമരസിംഹന്റെ സഹോദരനുമാണല്ലൊ എന്നുള്ള സംഗതിയാണെന്റെ അഭിമാനത്തിനു ഹേതു. അയ്യായിരം കൊണ്ടു് ഒരു ലക്ഷത്തോടു പടവെട്ടുവാൻ വന്ന പുരുഷൻ തന്റെ പ്രാണനെത്തന്നെ ദാനം ചെയ്വാനാണോ വന്നതെന്നു തോന്നും. തന്റെ രാജ്യത്തിനു് ഇപ്രകാരമുള്ള ആത്മത്യാഗവും നിർഭയത്വവും പ്രദർശിപ്പിക്കുവാൻ ഒരു രാജപുത്രനല്ലാതെ മറ്റാർക്കും സാധിക്കയില്ല. അവരിൽപെട്ട ഒരാളാണല്ലൊ ഞാനും. ഗജ - അതേ, സംശയമില്ല.

മഹാബ - എന്നാലങ്ങുന്നും ഒരു രാജപുത്രനാണു്. അങ്ങയ്ക്കും അഭിമാനിക്കാം. പക്ഷേ അങ്ങുന്നു പതിതനായി. അതുകൊണ്ടു തലതാഴ്ത്തുകയും വേണം. അങ്ങയ്ക്കു ഏതു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/160&oldid=217329" എന്ന താളിൽനിന്ന് ശേഖരിച്ചത്