(ഒരു ഭാഗത്തൂടെ ചാരണന്മാരും മറ്റുഭാഗത്തുടെ സത്യവതിയും പോകുന്നു)
രംഗം മൂന്നു.
സ്ഥാനം -- ഉദയപുരത്തിൽ മേവാഡുരാജസഭ -- സമയം -- രാവിലെ.
(റാണാ അമരസിംഹൻ സിംഹാസനത്തിന്മേലിരിക്കുന്നു. അദ്ദേഹത്തിൻറെ ഇരുവശത്തും മുമ്പിലും സാമന്തന്മാരുമിരിക്കുന്നു. ഗോവിന്ദസിംഹൻ ഒരു ഭാഗത്തു നിൽക്കുന്നു)
ജയസിംഹൻ -- മഹാരാജാവേ! മേവാഡിൽ മുഗളസേന വന്നാൽ നാമെന്താചെയ്യേണ്ടതെന്നു ചോദി ക്കണോ ? യുദ്ധം തന്നെ. റാണ -- ജഹാംഗീർ ചക്രവർത്തിയുടെ കടലൊത്ത പടയോടു് ആരുടെ ബലമാശ്രയിച്ചാണ് ഈ ചെറിയ രാജ്യമെതിർക്കുന്നതു ?
ജയസിം -- മഹാരാജാവേ! ശൂരന്മാരായ ക്ഷത്രിയ ന്മാരുടെ ബലത്തെ ആശ്രയിച്ചു. കൃഷ്ണദാസ് -- ആരുടെ ബലമാശ്രയിച്ചാണു മഹാരാ ജാവിൻറെ പരേതനായ അച്ഛൻ മുഗളന്മാരോടെതി ർത്തതു ? റാണ -- അദ്ദേഹത്തിൻറെ കാർയ്യം വിട്ടുകളയു. അദ്ദഹം ഒരു മനുഷ്യനല്ലായിരുന്നു. ശങ്കര -- ആ തിരുമേനിയും ഒരു രാജപുത്രൻതന്നെ
യായിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.