സത്യ -- നിങ്ങളെല്ലാവരും യുദ്ധത്തിനു തൈയാറാണോ?
അജയ - റാണ കല്പിക്കുന്നതുപോലെ ഞങ്ങൾ ചെയ്യും.യുദ്ധമോ സന്ധിയോ എന്നു തീർച്ചയാക്കാൻ അവിടുന്നാണ്.
സത്യ -- യുദ്ധമോ സന്ധിയോ റാണ ചെയ്യാന്നു നിങ്ങൾക്കു രൂപോണ്ടോ ?
അജയ -- ഇല്ല, എന്നാലും സന്ധിചെയ്യാനാ ഭാവമെന്നാ തോന്നണേ. ഇതിനെപ്പറ്റി ആലോചിക്കാൻ വേണ്ടി ഞാൻ അച്ഛനെ വിളിക്കാൻ പോയിട്ടുവരികയാണു്.
സത്യ -- ആരാ നിങ്ങടച്ഛൻ?
അജയ -- മേവാഡിലെ പടത്തലവൻ ഗോവിന്ദസിംഹൻ.
സത്യ -- നിങ്ങൾ ഗോവിന്ദസിംഹൻറെ മകനാ ? കൊള്ളാം. അദ്ദേഹമെന്താ പറഞ്ഞേ ?
അജയ -- യുദ്ധം ചെയ്യണമെന്നാണു്.
സത്യ -- വളരെ ശര്യാ. ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചു. ഇനി പോകാം.
(അജയസിംഹൻ പോകുന്നു)
സത്യ -- സന്ധിയോ? റാണാ പ്രതാപസിംഹൻറെ പുത്രൻ മുഗളന്മാരോടു സന്ധിചെയ്വാനാലോചിക്കുന്നു? ഇല്ല, ഇതു നടക്കില്ല -- തീർച്ചയായും ഇതിലെന്തോ ഒരു ഭ്രമമുണ്ടു്. (ചാരണന്മാരോട് ) നിങ്ങളാമരത്തിൻറെ
ചോട്ടിലിരിക്കു. ഞാനിപ്പോൾ വന്നേക്കാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.