റാണ -- അല്ലാ ശങ്കര! അദ്ദേഹം കേവലമൊരു മ ഷ്യനല്ലായിരുന്നു. അദ്ദേഹം ഒരു ദൈവികശക്തിപോ ലെയും ആകാശത്തിൽനിന്നുണ്ടാകുന്ന വജ്രപാതംപോലെയും ഭൂകമ്പംപോലെയും സമുദ്രത്തിലെ തിരമാലകൾപോലെയും നമ്മുടെയിടയിൽ പെട്ടെനാവിർഭവിച്ചതായിരുന്നു. അദ്ദേഹമെവിടെനിന്നു് അവതരിച്ചുവെന്നും എവി ടേക്കു തിരോധാനംചെയ്തുവെന്നും ആർക്കും പറയാൻ കഴികയില്ല. അദ്ദേഹത്തെപ്പോലെ ആർക്കും പ്രവർത്തിക്കാൻ കഴികയുമില്ല.
കൃഷ്ണദാസ് -- അദ്ദേഹത്തെപ്പോലെ എല്ലാവർക്കും ചെയ്യുവാനാകയില്ലെങ്കിലും ആ തിരുമേനിയുടെ പുത്രൻ അദ്ദേഹത്തെ നിശ്ചയമായും അനുകരിക്കുമെന്നുള്ള വിശ്വാസമെല്ലാവർക്കുമുണ്ടു. പരേതനായ റാണ മേവാഡിൻറെ രക്ഷക്കുവേണ്ടി പ്രാണനുപേക്ഷിച്ചു. അദ്ധേഹത്തിൻറെ പുത്രൻ യുദ്ധമെങ്കിലും കൂടാതെ മുഗളന്മാരുടെ ദാസ്യം സ്വീകരിക്കുമോ?
റാണ -- കൃഷ്ണദാസ് ! അതൊരു സുഖാനുഭൂതി മാത്ര മാണു്. വളരെക്കാലമായിട്ടു മേവാഡിലെ പ്രജകൾ ധനധാന്യസമൃദ്ധിയോടുകൂടിയാണു വസിക്കുന്നതു. രാജ്യത്തു വളരെ സമാധാനവുമുണ്ടു്. ആ സുഖാനുഭൂതിക്കുവേണ്ടി ഈ അസാധാരണ സുഖത്തേയും സ്വാതന്ത്ര്യത്തേയും നശിപ്പിക്കുന്നതെന്തിനു ? പേരിനുമാത്രം കരം കൊടുത്താൽ ഒരു രക്തപ്രളയം കൂടാതെ കഴിക്കാം. പിന്നെന്തിനാണു പ്രജകളുടെ മരണത്തിനിടയാക്കുന്നതു് ?
ശങ്കര -- തിരുമേനി! നാമെല്ലാവരും കരം കൊടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.