താൾ:Mevadinde Pathanam 1932.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

ഹിദാ - തിരുമേനി! രാജകുമാരനു തോൽക്കണമെന്നുള്ള മോഹം ഒട്ടും ഉണ്ടായിരുന്നില്ലെന്നു ഞാൻ സത്യം ചെയ്യാം. ജഹാം - നിങ്ങളൊക്കെ ഒന്നിനും കൊള്ളാത്തവരാണു്. ഹിദാ - തിരുമേനി അരുളിച്ചെയ്തതു ശരിയാണു്. ജഹാം - ഹിദായത്തേ! നിങ്ങൾ യുദ്ധത്തിൽ തോറ്റു ബന്ധനസ്ഥനാകയും റാണയുടെ കൃപയാലെങ്ങനയോ വിമുക്തനാകയും ചെയ്തുവല്ലൊ. അബ്ദുല്ലയാകട്ടെ യുദ്ധത്തിൽ മരിച്ചുപോയി. അതുപോലെ നിങ്ങൾക്കും ചാകാമായിരുന്നില്ലെ? ഹിദാ - സംശയമില്ല തിരുമേനി. ഈ ദാസൻ യുദ്ധത്തിൽ മരിച്ചുപോകണമെന്നുതന്നെ ആഗ്രഹിച്ചിരുന്നു. എന്നാലെന്താണുണർത്തിക്കേണ്ടതു? ഞാൻ മരിക്കുന്നതു് എന്റെ ഭാര്യ്യയ്ക്കൊട്ടുംതന്നെ ഇഷ്ടമില്ലായിരുന്നു. ജഹാം - മിണ്ടാതിരിക്കു. (സഗരസിംഹാൻ പ്രവേശിക്കുന്നു) ജഹാം - ഇതാ രാജാ സംഗരസിംഹൻ വരുന്നുവല്ലൊ. എന്താ രാജൻ! സഗര - തിരുമേനി! ജഹാം - അങ്ങയെ റാണയാക്കിയല്ലെ ചിതോർകോട്ടയിലേക്കയച്ചിരുന്നതു്. കോട്ടയെ അമരസിംഹൻ സമർപ്പിച്ചുവെന്നു കേൾക്കുന്നുവല്ലൊ?

സഗര - ഉവ്വ് തിരുമേനി!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/127&oldid=217293" എന്ന താളിൽനിന്ന് ശേഖരിച്ചത്