Jump to content

താൾ:Mevadinde Pathanam 1932.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

ജഹാം - ആരുടെ കല്പനപ്രകാരം? സാഗര - അതിനാരുടേയും കല്പന വേണമെന്നു ഞാൻ കരുതിയില്ല. ജഹാം - എന്തുകൊണ്ടു? സഗര - എന്തെന്നാൽ റാണാ അമരസിംഹനാണു ചിതോർദുർഗ്ഗത്തിന്റെ അവകാശിയെന്നെനിയ്ക്കു ന്യായദൃഷ്ടിയാൽ മനസ്സിലായി. ജഹാം - അങ്ങയ്ക്കു മനസ്സിലായോ? സഗര - ഓ! നല്ലവണ്ണം മനസ്സിലായി. അക്ബർ ചക്രവർത്തി ധർമ്മയുദ്ധം ചെയ്തിട്ടല്ല ചിതോർദുർഗ്ഗംസ്വാധീനമാക്കിയതെന്നെനിക്കു കേൾക്കുവാനിടയായി. അദ്ദേഹം ജയമല്ലനെ ചതിയിൽ വധിച്ചു ചിതോർ കൈവശമാക്കിയതാണു. ജഹാം - രാജൻ! താങ്കളെന്നുമുതൽക്കാണിത്തരമ്ന്യായമാർഗ്ഗങ്ങളിൽ പണ്ഡിതനായതു? സഗര - ഏതൊരു ദിവസമാണു ഞാനൊരു പ്രത്യഗ്രമായ പ്രകാശം, അതേ ഒരു പ്രത്യഗ്രതേജസ്സു കണ്ടതു്, അന്നു മുതൽ. ജഹാം - പ്രത്യഗ്രമായൊരു തേജസ്സു കണ്ടുവോ?

സഗര - കാണുകയുണ്ടായി. ഞാനൊരു തേജസ്സു തന്നെ കാണുകയുണ്ടായി. എന്റെ നയനങ്ങളുടെ പുരോഭാഗത്തുനിന്നും പൊടുന്നനവേ ഒരു യവനിക നീങ്ങിപ്പോയി. ശ്രീരാമചന്ദ്രമഹാരാജാവിന്റെ കാലംമുതൽ ആധുനികകാലംവരെ മേവാഡിന്റെ അതീതകാലം മുഴുവൻ എന്റെ ദൃഷ്ടിപഥത്തിൽ സഞ്ചരിച്ചു. ബാപ്പാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/128&oldid=217294" എന്ന താളിൽനിന്ന് ശേഖരിച്ചത്