Jump to content

താൾ:Mevadinde Pathanam 1932.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

(ഗജസിംഹൻ ആശ്ചര്യ്യത്തോടെ നോക്കുന്നു) മഹാബ - മഹാരാജാവേ! അവിടേക്കു വളരെ ആശ്ചര്യ്യംതോന്നുന്നുവോ? ഞാൻ മേവാഡിനെ ആക്രമിക്കാൻ പോകുന്നതിന്റെ കാരണമെന്താണെന്നവിടേക്കു മനസ്സിലായോ? ഗജ - താങ്കൾ ചക്രവർത്തിയുടെ ആജ്ഞാനുകാരിയും ക്ഷേമകാംക്ഷിയുമായതുകൊണ്ടുതന്നെ. മഹാബ - അല്ല, ഹിന്ദുധർമ്മത്തെ വേരോടെ പറിച്ചുകളയുവാൻ! അവരുടെ ജാതിയെ മുഴുവൻ മണ്ണിനടിയിൽ കുഴിച്ചുമൂടുവാൻ! അവരുടെ നാമത്തിന്റെ ഒരടയാളമ്പോലും ഞാനിനി വെച്ചേക്കില്ല. എന്താ മനസ്സിലായോ? എന്നാലവിടുന്നു ചെന്നു് ഈ സംഗതി തിരുമനസ്സുണർത്തിക്കു. (ഗജസിംഹൻ അഭിവാദ്യംചെയ്തു് ഒരു ഭാഗത്തുകൂടെയും മഹാബത്തുഖാൻ മറുഭാഗത്തുകൂടെയും പോക്കുന്നു.)

രംഗം അഞ്ച്. സ്ഥാനം - ജഹാംഗീറിന്റെ ദർബാർ.സമയം - പ്രഭാതം. (ജഹാംഗീർ ചക്രവർത്തി, സഭാംഗങ്ങൾ, ഹിദായത്താലി എന്നിവർ പ്രവേശിക്കുന്നു)

ജഹാം - ഇ അപമാനങ്ങളൊന്നും ആയുസ്സുള്ളകാലം മറന്നുപോകുന്നതല്ല. എന്നാൽ രാജകുമാരനെന്തു പറ്റി? അവനത്രമാത്രം ബലഹീനനായിരുന്നുവോ? അവനു് എങ്ങനെയാണു തോൽവി പറ്റിയതു്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/126&oldid=217292" എന്ന താളിൽനിന്ന് ശേഖരിച്ചത്