താൾ:Mevadinde Pathanam 1932.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

പ്രഭയാൽ ആ സംഗീതത്തെ ആവരണംചെയ്തു സ്വരാജ്യമായ സ്വർഗ്ഗത്തിലേക്കു ആകാശമാർഗ്ഗമായി കൊണ്ടുപോയതായെനിക്കുതോന്നി. അപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നുമുണർന്നപോലെയും തോന്നി. റാണ - സത്യവതി, സംഗീതത്തിന്റെ അവസാനം ഇപ്രകാരം തന്നെയാണു്. എല്ലാ സംഗീതവും ഒരു തരത്തിൽ ആനന്ദകോലാഹലംപോലെ ആരംഭിക്കയും അവസാനം ഒരു ദീർഘനിശ്വാസത്തിൽ ലയിച്ചുപോകയും ചെയ്യുന്നു. സത്യവതി - മഹാരാജാവേ! ഇതെന്താണു്? ആനന്ദിക്കേണ്ടതായ ഈ സുദിനം അവിടുന്നെന്താണിത്ര നിരാശനായും വിരസനായും വർത്തിക്കുന്നത്? മഹാരാജാവേ! അവിടുത്തെ ഹൃദയത്തിൽനിന്നു് ഈ നിരാശയെ അകറ്റിക്കളഞ്ഞാലും! ഇന്നു മേവാഡിനു വളരെ അഭിമാനകരമായ ഒരു ദിവസമാകുന്നു. റാണ - അഭിമാനകരമായ ഒരു ദിവസമാണെന്നു പറയാമെന്നുമാത്രം. സത്യവതി, നിങ്ങളൊരു പുതിയ വർത്തമാനം കേട്ടുവോ? കാമനേരത്തിലെ യുദ്ധത്തിൽ നാമല്ല ജയിച്ചതു്. സത്യവതി - പിന്നെയാരാണാവോ? മുഗളന്മാരാണോ?

റാണ - അല്ല രാജപുത്രന്മാരാണ്. ഈ വിജയമഹോത്സവം കൊണ്ടാടുന്ന നാമല്ല യുദ്ധത്തിൽ ജയിച്ചതു. യുദ്ധത്തിൽ വിജയം പ്രാപിച്ചവരെല്ലാം യുദ്ധക്കളത്തിൽ പതിച്ചുപോയി. സത്യവതി! യുദ്ധരംഗത്തിൽനിന്നും ജയപതാക പാറിച്ചുകൊണ്ടും വിജയദ്ധ്വനി മുഴക്കിക്കൊ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/107&oldid=217273" എന്ന താളിൽനിന്ന് ശേഖരിച്ചത്