Jump to content

താൾ:Mevadinde Pathanam 1932.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

ണ്ടും മടങ്ങിയവരല്ല വാസ്തവത്തിൽ ജയിച്ചതു്. സമരഭൂമിയിൽ മരിച്ചവരാണ് വിജയികൾ. സത്യവതി - മഹാരാജാവേ! വളരെ പരമാർത്മാമാണു്. ഈശ്വരൻ അവരുടെ കീർത്തി ശാശ്വതമായി നിലനിർത്തട്ടെ. മഹാരാജാവേ! എനിക്കൊരു മംഗലവാർത്ത അറിയിക്കുവാനുണ്ടു്. റാണ - അതെന്താ സത്യവതി! സത്യവതി - മഹാരാജാവേ! എന്റെ അച്ഛനായ റാണാ സഗരസിംഹൻ അവിടേക്കായി ചിതോർദുർഗ്ഗം വിട്ടുതന്നിരിക്കുന്നു. അവിടുന്നു യാതൊരു തടസ്ഥവും പറയാതെ അവിടെച്ചെന്നു ദുർഗ്ഗത്തിലധികാരം സ്ഥാപിച്ചാലും. റാണ - ചിതോർദുർഗ്ഗമെനിക്കു വിട്ടുതന്നുവോ? സത്യവതി, നിങ്ങളെന്താണീപ്പറയുന്നതു്? ഇതു പരമാർത്ഥമാണോ? സത്യവതി - അതേ മഹാരാജാവേ! ഈ സംഗതി വളരെ ശരിയാണു്. റാണ - ഇത്ര പെട്ടെന്നു ദുർഗ്ഗമെനിക്കു വിട്ടുതരുവാനുള്ള കാരണമെന്താണ്? ചക്രവർത്തിയങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നുവോ?

സത്യവതി - ഇല്ല മഹാരാജാവേ! അച്ഛൻ ചക്രവർത്തിയുടെ കല്പനയനുസരിച്ചല്ല അപ്രകാരം ചെയ്തതു്. അദ്ദേഹം ചിതോർകോട്ട അച്ഛനു കൊടുക്കയാണു ചെയ്തതു്. ആർക്കെങ്കിലും ഇഷ്ടംപോലെ കൊടുക്കാനുള്ള അധികാരവും അച്ഛനുണ്ടായിരുന്നു. അതുകൊണ്ടു അദ്ദേഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/108&oldid=217275" എന്ന താളിൽനിന്ന് ശേഖരിച്ചത്