രംഗം) മൂന്നാമങ്കം
റാണ - കിശോരദാസ്! നിങ്ങൾ നിങ്ങളുടെ ഗീതത്തിൽ ഒരു ചരണംകൂടെ ചേർക്കേണ്ടതാണു്. കിശോ - തിരുമനസ്സുകൊണ്ടു കല്പിക്കുന്നപോലെ. റാണ - "നിന്മൂലം സർവ്വസ്വം നഷ്ടമായ്, വംശത്തിൻ കൌമുദി നേരായ കീർത്തി മാഞ്ഞു" എന്നുംകൂടി. കിശോ - ഇതെന്തിനാണു തിരുമേനി! റാണ - (പുഞ്ചിരിയോടുകൂടി) എന്തിനാണെന്നാണോ ചോദിക്കുന്നതു? അതാ, നോക്കു! (സത്യവതി പ്രവേശിക്കുന്നു.) സത്യ - ജയ്! മേവാഡ് കേ റാണാ കീ ജയ്! റാണ - ആര്? സഹോദരി സത്യവതിയോ? (റാണാ സിംഹാസനത്തിൽനിന്നെഴുനേറ്റു സത്യവതിയെ എതിരേൽക്കുന്നു.) റാണ - സഹോദരി! വരൂ, വരൂ. സത്യവതി - മഹാരാജാവേ! ഞാനിത്രനേരവും മേവാഡിന്റെ വിജയഗീതമാസ്വദിച്ചുകൊണ്ടു പുറത്തു നില്ക്കുകയായിരുന്നു. അതു കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ നയനങ്ങൾ ആനന്ദബാഷ്പത്താൽ പൂർണ്ണമായി. ഞാൻ മന്ത്രമുദ്ധമായ സർപ്പംപോലെ മിണ്ടാതെനിന്നു. മഹാരാജാവിന്റെ പൂർവ്വികനായ ശ്രീരാമചന്ദ്രൻ ലങ്കയെ ജയിച്ചതിനുശേഷം തിരിച്ചുവന്നു് അയോദ്ധ്യയിൽ പ്രവേശിച്ച സംഗതിയാണെനിക്കപ്പോൾ ഓർമ്മവന്നതു്. അപ്പോഴെക്കും
പാട്ടവസാനിച്ചു. ഏതോ ഒരു ദേവി വന്നിട്ടു തന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.