രംഗം) രണ്ടാമങ്കം
വാഡുപർവ്വതങ്ങളുടെ സീമാന്തരങ്ങളിൽ മേവാഡിന്റെ മഹിമ പാടിക്കൊണ്ടു സഞ്ചരിച്ചിരുന്നകാലത്തു നിന്റെ സുന്ദരമന്ദഹാസം മറക്കുവാനായിരുന്നു എനിക്കെല്ലാറ്റിലുമുള്ളതിൽ പ്രയാസമായിരുന്നതു. നീയിവിടെ എത്തീട്ടുണ്ടെന്നു എപ്പോൾ ഞാൻ കേട്ടുവോ അപ്പോളെനിയ്ക്കിരിപ്പുറച്ചില്ല. ഇതാ നിന്നെക്കാണുവാൻവേണ്ടി ഓടിവന്നിരിക്കയാണു്. ഇത്രനേരം ഞാനൊളിച്ചുനിന്നു നിന്റെ
മധുരവാക്കുകൾ കേൾക്കുകയായിരുന്നു. സ്വർഗ്ഗത്തിങ്കലുള്ള വാക്കുകൾ ഭൂമിയിൽ കേൾക്കുവാൻ സാധിക്കുമോ എന്നു ഞാൻ വിചാരിക്കയായിരുന്നു. ഒടുവിലെനിക്കു നിലയുറച്ചില്ല. എന്റെ ഓമനേ! എന്റെ സർവ്വസ്വമേ!
(സത്യവതി കൈകൾ നീട്ടുന്നു.)
സഗര - മകളേ! സത്യവതി! നീയെന്താണെന്നെ ഒരു നോക്കെങ്കിലും നോക്കാത്തതു്? വല്ല അപരാധവും ഞാൻ ചെയ്തിട്ടുണ്ടോ?
സത്യവതി - അപരാധമോ? അവിടുന്നവിടുത്തെ അപരാധമറിയുന്നില്ലേ? ഇല്ല, പക്ഷേ, അതു ഗ്രഹിക്കുവാനുള്ള ശക്തിതന്നെ അവിടേക്കില്ലായിരിക്കാം. അവിടുന്നു്, ഈ ദീനയും ഹീനയും ഖിന്നയുമായ ഈ ജനനിയെ, ജന്മഭൂമിയെ ഉപേക്ഷിച്ചു്, മുഗളന്മാരുടെ പ്രസാദം ഭുജിക്കുന്നവനായിത്തീർന്നിരിക്കുന്നു. ആരാണോ രാജപുത്രസ്ത്രീകൾക്കു കളങ്കവും രാജ്യപുത്രന്മാർക്കു പൌരുഷകുറവും വരുത്തിവെച്ചിരിക്കുന്നതു് ആ മുഗളന്മാരുടെ ദാസനായിട്ടാണു് അവിടുന്നു വർത്തിക്കുന്നതു്. ഏതു മുഗളന്മാരാണോ ദർപ്പത്താലുയർന്നു ഗർവ്വിഷ്ഠന്മാരായിത്തീർന്നു രാജപു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.