താൾ:Mevadinde Pathanam 1932.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഏഴാം

ത്രസ്ഥാനത്തിലെ അവശേഷിച്ച സ്വതന്ത്രരാജ്യമായ മേവാഡിനെ അടിക്കടി ആക്രമിച്ചുകൊണ്ടിരിക്കുന്നതു്, മേവാഡുരാജ്യശ്രീയുടെ കേളീരംഗമായ ഹരിതശാദ്വലതലങ്ങളിൽ ആ മാതൃസന്താനങ്ങളുടെ രക്തപ്രവാഹങ്ങളാകുന്ന നദികളൊഴുക്കിക്കൊണ്ടുവരുന്നതു്, അങ്ങനെയുള്ള മുഗളന്മാരെയാണു് അവിടുന്നു ശരണംപ്രാപിച്ചിരിക്കുന്നതു്. അങ്ങനെയുള്ള മുഗളന്മാരുടെ കൃപയെ അവലംബിച്ചു് അവിടുത്തെ സഹോദരപുത്രനെ, റാണാ പ്രതാപസിംഹന്റെ പുത്രനെ സിംഹാസനത്തിൽനിന്നും നിഷ്കാസനംചെയ്യിക്കുവാൻ അവിടുന്നു ബദ്ധകങ്കണനായിരിക്കുന്നു. ഇത്രയൊന്നും പോരാഞ്ഞിട്ടായിരിക്കുമോ അവിടുന്നെന്തപരാധമാണു ചെയ്തിട്ടുള്ളതെന്നു ചോദിക്കുന്നതു്? അച്ഛ! കൊള്ളാം. അവിടുന്നു സ്വാർത്ഥത്തെ മുന്നിർത്തി യഥേഷ്ടമന്യമാർഗ്ഗം കയ്ക്കൊണ്ടിരിക്കുന്നു; എന്നാൽ ഞങ്ങളുടെ മാർഗ്ഗം മറ്റൊന്നാണു്? മകനേ! ഈ അന്ധകാരത്തിൽ, ഈ ദുർദ്ദിനത്തിൽ നീയാണെന്റെ സഹചരൻ. ഇന്നെന്റെ അന്തരംഗത്തിൽ പതിന്മടങ്ങു ബലം വർദ്ധിച്ചിരിക്കുന്നു. വരൂ മകനേ! നടക്കൂ! (സത്യവതി അരുണനേയും കൊണ്ടുപോവാൻ ഭാവിക്കുന്നു.)

സഗര - അരുതു്, അരുതു്; സത്യവതി! നിൽക്കു. അരുണ! നീയും പോകരുതു്. ഞാനും നിങ്ങളുടെ കൂടെത്തന്നെ വരാം. ഇന്നെന്റെ കണ്ണുകൾ തുറന്നു. ഇന്നു ഞാനെന്റെ മാതൃഭൂമിയെ അറിഞ്ഞു. അപരന്റെ കൃപയെക്കുറിച്ചുള്ള ആശ ഞാനെന്റെ ഹൃദയത്തിൽനിന്നും ദൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/103&oldid=217269" എന്ന താളിൽനിന്ന് ശേഖരിച്ചത്