താൾ:Mevadinde Pathanam 1932.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോഡിന്റെ പതനം (ഏഴാം

മാന്മാരുടെ കാൽച്ചുവട്ടിലിരുന്നു രാജഭാഗമനുഭവിക്കുന്നതിനേക്കാൾ എന്റെ പാവപ്പെട്ട അമ്മയുടെ മടിയിലിരുന്നു വെറും വറപൊടിയും ഇലക്കറിയും കഴിക്കുന്നതാണെനിക്കിഷ്ടം. മുത്തച്ഛ! അവീടുന്നു! ഈ ഭിക്ഷവാങ്ങി ഭക്ഷിക്കുവാനല്ലേ ജന്മഭൂമിയെവിട്ടും സ്വന്തം സോദന്മാരെവിട്ടും അനേകം പുണ്യകഥകളെക്കൊണ്ടു നിറഞ്ഞ വീടുവിട്ടും മറ്റൊരുത്തന്റെ പടിക്കൽചെന്നു പാടുകിടക്കണേ? അവർ പതിവായി കൈനിറച്ചു കനകപ്പൊട തന്നെ അവിടേക്കു ഭിക്ഷയായിത്തന്നാലും അതിന്റെ കൂടെ അവരുടെ കാൽച്ചുവട്ടിലുള്ള പൊടിയും കലർന്നിരിക്കും. അവർ അവിടുത്തെ മുഖത്തുനോക്കിച്ചിരിക്കുമ്പോഴൊക്കെ അവരുടെ ഹാസ്യരസവും ഞാൻ കാണാറുണ്ടു. മുത്തച്ഛ! അന്യൻ ദാനംതന്നെ സ്വർണ്ണഭണ്ഡാരത്തേക്കാൾ എന്റെ സോദരന്മാരുടെ വെറും പുഞ്ചിരിയാണെനിക്കു നല്ലതായി തോന്നുന്നതു്. (സത്യവതി പ്രവേശിക്കുന്നു.) സത്യ - മകനേ! ദീർഘായസ്സായിരിക്കുക! സഗര - ആരു! സത്യവതിയാ! എന്താ ഞാൻ സ്വപ്നം കാണുകയോ! അല്ല. ഇതു സത്യവതിതന്നെ. മകളേ! നീയെവിടെനിന്നാണിപ്പോളിവിടെ വന്നതു്?

സത്യ - മകനേ! എന്നാണോ ഞാൻ സ്വദേശത്തിനു വേണ്ടി സന്യാസം സ്വീകരിച്ചു ഗൃഹത്തിൽനിന്നും നിർഗ്ഗമിച്ചതു, അന്നു നിന്റെ ഈ രണ്ടു കുരുന്നുകൈകളെ ക്കൊണ്ടുമുള്ള ബന്ധം വിടുവിച്ചുപോകാനായിരുന്നു എനിക്കെല്ലാറ്റിലും വിഷമമായി തോന്നിയതു്. ഞാനീമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/101&oldid=217267" എന്ന താളിൽനിന്ന് ശേഖരിച്ചത്