Jump to content

താൾ:Mazhamangala bhanam 1892.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൨൯


ഉദാര-ഏകദേശം കഴിഞ്ഞു എന്നുതന്നെ പറയാം- വിടൻ-ഹൊഃഗൃഹജോലി വലിയതുതന്നെ-എന്തെന്നാൽ കഴിയുന്നതിനു മുമ്പുതന്നെ ഭവതി ഇത്ര ക്ഷീണിച്ചുവല്ലൊ. ഉദാര-ഇയ്യിടെ തലവേദനകൊണ്ടു ആകുലനായ അച്ഛന്റെ ഗൃഹത്തിലാണു അമ്മ താമസിക്കുന്നതു-അതുകൊണ്ടു കുറെ അധികമുണ്ടു.

വിടാൻ- വിഢ്ഢി!അമ്മയിവിടെയില്ലെന്നുള്ളതു ഞാൻ അറിഞ്ഞിരിക്കുന്നു. മൂഢന്മാരെ വിശ്വസിപ്പിക്കുന്ന അസത്യവാക്കുകൾ പറഞ്ഞിട്ടു ഫലമില്ല.ഇതു രറ്റ്നപരീക്ഷകന്റെ അടുക്കൽ കവിടിയാണെന്നു പറഞ്ഞു മുത്തൊളിക്കുന്നതു പോലെയാണല്ലൊ ആലോചിച്ചുനോക്കു-

ഫാലേകോലും വിയർപ്പാൽകുറുനിരകൾ പതിഞ്ഞുമ്മദപ്രീതിലജ്ജാ- മൂലംലോലത്വമാർന്നുമ്മിഴികൾകുച്യുഗംതുള്ളിയുംശ്വാസവേഗാൽ ബാലേവല്ലാതഴിഞ്ഞുമ്പടമധരഗളംദന്തപാതാൽമുറിഞ്ഞും ചാലേകാണുന്നമൈതാന്തവകപടരതിക്ഷീണമോതുന്നു നന്നായ്.(൬൬)

(ചെവിയോർത്തിട്ടു)ഉദാരമഞ്ജരി!ആരാണകത്തുനിന്നുംകൊണ്ടു ചിരിച്ചതു?(നോക്കീട്ടു)വാതലിൽ മറഞ്ഞുകൊണ്ടിതാ ഒരുത്തൻ നിൽക്കുന്നു.(നല്ലവണ്ണം നോക്കീട്ടു)ചിരിച്ചുകൊണ്ടു മുഖം മാത്രം പുറത്തേക്കു കാണിച്ചുകൊണ്ടു വിടവൃത്തിയെ ഏകദേശം അറിഞ്ഞവനായ'വിദഗ്ദ്ധകേതു"എന്ന വിപ്രകുമാരൻ കാണപ്പെടുന്നു.(പറഞ്ഞതുപോലെ വിദഗ്ദ്ധകേതു പ്രവേശിക്കുന്നു) വിടൻ-നല്ലതു സ്നേഹിത! നല്ലതു- വിദഗ്ദ്ധ-ഒച്ച കേട്ടപ്പോൾ തന്നെ ഭവാനെ ഞാൻ അറിഞ്ഞു-പിന്നെ പ്രത്യക്ഷമായിട്ടു വരാതിരുന്നാലും വിദ്വാനായ അങ്ങു സൂത്രത്തിൽ ചോദിച്ചു മനസ്സിലാക്കാതിരിക്കയില്ല എന്നു വിചാരിച്ചിട്ടാണു താനേതന്നെ പ്രത്യക്ഷമായിട്ടു വന്നതു.അങ്ങു അകത്തേക്കു കടന്നു ഈ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യേണം-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/33&oldid=165897" എന്ന താളിൽനിന്ന് ശേഖരിച്ചത്