൨൮ മഴമംഗലഭാണം
യ ഇവർ ആരാണു?(വിചാരിച്ചിട്ടു)അഃഅറിഞ്ഞു.ഖരസേനനും കരഭദാസിയുമാണു.ഇവർ അമംഗളദർശനന്മാരാകയാൽ ഇവരെ കാണുക കൂറ്റി ചെയ്യാതെ പൊയ്ക്കളയാം,(ചുറ്റിനടന്നുംകൊണ്ടു വലത്തുപുറത്തേക്കു നോക്കീട്ടു)ഹെഃഇതാ ഉദാരമഞ്ജരിയുടെ ഗൃഹം-അതിനാൽ ഇവിടെച്ചെന്നു കുറെ വിശ്രമിച്ചിട്ടു പോകാം-(പ്രവേശത്തെ നടിച്ചിട്ടു)ഹെഃഇവിടെ വാതിലടച്ചു സാക്ഷയിട്ടിരിക്കുന്നു.അതിനാൽ അവൾ ഇവിടെ ഉണ്ടൊ ഇല്ലയോ എന്നു ക്ഷണനേരം നിന്നു അറിക തന്നെ-(എന്നു അപ്രകാരം ചെയ്ത് ചെവിയൊർത്തിട്ട)
അതിസൂക്ഷ്മമായരശനക്കെഴുംരവം രതികൂജിതത്തൊടിഹകേൾപ്പതുണ്ടുമേ അതുമൂലമിന്നിവിടെയുണ്ടുതീർച്ചയാ ണതിഗൂഢമായസുരതോൽസവംരസാൽ (൬൫) എന്നാൽ ജാരനായിട്ടുള്ളവൻ പിന്നെ ആരാണെന്നറിയുന്നില്ല-അതിനാൽ ഇപ്പൊൾ എന്താണു ചെയ്യേണ്ടതു-(ആലോചിച്ചിട്ടു)നമുക്കെന്താണു നഷ്ടം-ഉരക്കെ വിളിക്ക തന്നെ-അസമയത്തിൽ തുടങ്ങിയിരിക്കുന്ന കർമ്മം മതിയാക്കണേ-(പിന്നെയും കുറെക്കൂടി ഉറക്കെ)ആരാണിവിടെയുള്ളത്?ഈ വാതിൽ ഒന്നു തുറക്കണേയ്! (അണിയറയിൽ)
എന്താണു പറഞ്ഞതു?ഇതാ ഞാൻ വരുന്നു.
വിടൻ-ഇപ്പോൾ ശബ്ദം കേൾക്കുന്നില്ല-എന്നുതന്നെയുമല്ല ഉദാരമഞ്ജരി സംഭ്രമത്തോടു കൂടെ വാതിൽ തുറന്നു അകത്തു നടന്നിരുന്ന കാര്യത്തിന്റെ സ്വരൂപത്തെ മറച്ചുവെച്ചു ഞാൻ അകത്തുകടന്നു ചെല്ലാതിരിപ്പാനായിട്ടിതാ പുറത്തേക്കു വരുന്നു-(അനന്തരം ഉദാരമഞ്ജരി പ്രവേശിച്ചിട്ടു)ഭവാൻ എപ്പോളാണിവിടെ വന്നത്?
വിടൻ-(വിചാരം) ആകട്ടെ ഇങ്ങനെ പറകതന്നെ-(പ്രകാശം)ഞാൻ ഇവിടെ വന്നിട്ടു രണ്ടു നാഴികയായി.
ഉദാര-ഞാൻ ഗൃഹജോലികളിൽ പ്രവേശിച്ചിരുന്നതുകൊണ്ടു അറിഞ്ഞില്ല.
വിടൻ-(ചിരിച്ചുംകൊണ്ടു)ഗൃഹജോലിയൊക്കെ കഴിഞ്ഞോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |