൩൦ മഴമംഗലഭാണം
വിടൻ-എയ് അങ്ങിനെ ഒന്നും വേണ്ട.ഈ അനുചിതപ്രവൃത്തി കൊണ്ടുതന്നെ മതിയായി.മുടങ്ങിയ കർമ്മത്തിന്റെ പ്രായശ്ചിത്തം ചെയ്വാനായിട്ടു നിങ്ങൾ അകത്തേക്കു പൊയ്ക്കൊൾവിൻ ഞാൻ പോകുന്നു .ഈ ആശീസ്സിനെ വാങ്ങുകയും ചെയ്വിൻ.
വീതശങ്കമിഹ കോകവൃത്തിയെ ചെയ്തുകൊണ്ടഴകിൽ നിങ്ങളിങ്ങനെ സ്ഫീതസൊഉഖ്യമൊടുവാഴ്കനിത്യവും ജാതമാകരുതുവിഘ്നമീവിധം. (൬൭)
(രണ്ടാളും പോകുന്നു)
വിടൻ-ഹെഃ ഇവർ ചിരിച്ചും കൊണ്ടു അകത്തേക്കു തന്നെ പോയി.പോകതന്നെ-(ചുറ്റിനടന്നു മുമ്പിലേക്കു നോക്കീട്ടു)ഹെഃപ്രമദവതിയുടെ പ്രഥമപുത്രിയായ മദനവതി എന്റെ നേരേ വരുന്നു.ആശ്ചര്യം-നൂതനഗർഭത്തിന്റെ ആരംഭം ഹേതുവായിട്ടു ഇവളുടെ അംഗങ്ങൾ അതിരമണീയങ്ങളായിരിക്കുന്നു.-എങ്ങനെയെന്നാൽ-
ഗണ്ഡേതെല്ലുവിളർച്ചയുണ്ടുമിഴികൾക്കാലസ്യവും പോർമുല- ക്കണ്ണിൽ ചാരുകറുപ്പുമുണ്ടുചെറുതായ്വീർത്തോരുമധ്യസ്ഥലേ തിണ്ണം മൂന്നുലകുംജയിക്കുമലർബാണന്നുള്ളൊരാഞാണതിൽ വണ്ണം ഹന്തതെളിഞ്ഞുമങ്ങിനെ പരം കാണുന്നു രോമാവലീ (൬൮) (അനന്തരം മദനവതി പ്രവേശിക്കുന്നു)
വിടൻ-ഹേഃഇവൾ അടുത്തു വന്നു കഴിഞ്ഞു.ഭവതി എവിടെ നിന്നാണു വരുന്നതു? മദന- ഇപ്പോൾ എന്റെ ഭവനത്തിൽ നിന്നു തന്നെയാണു. വിടൻ-ഗർഭിണിയായ ഭവതിയെക്കണ്ടിട്ടു ഇപ്പോൾ ഞാൻ സന്തോഷത്തിന്റേയും സന്താപത്തിന്റേയും മധ്യത്തിലാണു വർത്തിക്കുന്നതു-എന്തെന്നാൽ,
*സന്താനമുണ്ടായ്വരുമെന്നതോർത്തു സന്തോഷമുൾക്കമ്പിലുദിച്ചിടുന്നു. ചിന്തുന്ന താരുണ്യ വിനാശമോർത്തു സന്താപവുംമേവളരുന്നു ചിത്തേ (൬൯)
മദന-ഇതു സ്നേഹലക്ഷണം തന്നെയാണു
വിടൻ-ആകട്ടെ ഇതു എത്രാമത്തെ മാസമാണു-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |