താൾ:Mazhamangala bhanam 1892.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ മഴമംഗലഭാണം


കൌമുദിക--ഒരു വലിയ തലവേദനകൊണ്ടാണ ഞാൻ ആകുലയായിരിക്കുന്നത വിടൻ--(ചിരിച്ചുംകൊണ്ട) രാമച്ചംകലരുന്നചന്ദനരസാഫാലത്തിലില്ലക്കുച സ്കോമംതോഴിവിടക്കുവേമൃദുശയിക്കുന്നില്ലനിശയിൽ ഹേമുഗ്ദ്ധേതലനോവിതെന്നുനിയതംചൊല്ലുന്നുനീഭോഷ്കുതാൻ കാമംവാടിയൊരിവപുസ്സുതെളിയിക്കുന്നുണ്ടൊരാൾപീഡയേ കൌമുദിക--മറ്റൊരുപ്രകാരത്തിലും വിചാരിക്കേണ്ട.

വിടൻ--എന്നാൽ കുറഞ്ഞോന്നു ചികിത്സ ചെയ്യേണ്ടതാണല്ലൊ-- കൌമുദിക--ഈ വ്യാധിക്കു ചികിത്സയില്ല-- വിടൻ--ഇങ്ങനെ ഉള്ള വ്യാധികളെ ഇനിക്കു ചികിത്സിക്കുവാൻ വഹിയായെന്നുവരികയില്ല. അതിനാൽ ഇതിന്റെ കാരണത്തെ പറയൂ-- (വിചാരം) ഇവൾ വിറെച്ചും കൊണ്ടു നെടുവീർപ്പിടുന്നു--അതിനാൽ തന്റെ അവസ്ഥയെ പറയാതിരിക്കയില്ല--(പ്രകാശം) അല്ലയോ മുഗ്ദ്ധേ! എന്നെക്കുറിച്ചു സംശയിക്കേണ്ട-- കൌമുദിക--അങ്ങു വിശ്വസ്ഥൻ തന്നെയാണ ശങ്കടിയനല്ല. അപ്രകാരമെങ്കിലും ഭയത്തോടുകൂടിയ വലിയ ദുഖത്താൽ പരവശയായിട്ട പറവാൻ ഞാൻ ശക്തയാകുന്നില്ല. വിടൻ--ദുഃഖത്തെ ബന്ധുക്കൾക്കൂടെ വിഭാഗിച്ചാൽ അല്പം ഭേദമുണ്ടാകുമല്ലോ, അതുകൊണ്ട സംശയം കൂടാതെ പറയു-- കൌമുദിക--പറയാം-- വിടൻ--ഞാൻ അവഹിതനായിരിക്കുന്നു-- കൌമുദിക--എന്റെ ഭൎത്താവായ ഭൂരിഭൂതിയെ ഭവാൻ അറികയില്ലേ? വിടൻ--യഥാൎത്ഥനാമാവായ ഭൂരിഭൂതിയെ ആരാണ ആറിയാത്ത? പിന്നെ-പിന്നെ- കൌമുദിക--വളരെ സ്നേഹത്തോടുകൂടി അദ്ദേഹം ആദ്യം വിവാഹകാലത്തു തന്നെ വിലതീരാത്തതും ശുഭലക്ഷണത്തോടുകൂടിയതുമായ ഒരി രത്നം പതിച്ച മോതിരം ഇനിക്കു തന്നിട്ടുണ്ടാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/26&oldid=165889" എന്ന താളിൽനിന്ന് ശേഖരിച്ചത്