മഴ മംഗലഭാണം ൨൩
യിരുന്നു. ഞാൻ എല്ലാസമയത്തും വിരലിൽ ഇട്ടുകൊണ്ടിരുന്ന അത ഇന്നലെ രാത്രിയിൽ എന്റെ അന്ധാളിത്തം കൊണ്ടു കളഞ്ഞു പോയി. അതുകൊണ്ടിനി അച്ഛനും അമ്മയും എന്തുപറയും ബന്ധുക്കൾ എന്തു വിചാരിക്കും എന്നു തന്നെയുമല്ല, വിവാഹംമുതൽ അതിസ്നേഹത്തോടു കൂടിയവനും മഹാധനവാനും മഹോപകാരിയുമായ ഭർത്താവെന്തുവിചാരിക്കും. ഇങ്ങിനെ പലവിധത്തിലുള്ള വിചാരങ്ങളോടു കൂടിയ വലിയ ദു:ഖം കൊണ്ട് എന്റെ മനസ്സു ദഹിക്കുന്നു.
വിടൻ-വെച്ചദിക്കു മറന്നുപോയൊ അതോ കളഞ്ഞുപോയൊ? കൗമുദിക- അതുരണ്ടും ഞാൻ അറിയുന്നില്ല. വിടൻ-(വിചാരം)ആശ്ചര്യം-വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു ഈ മോതിരം ഇവളുടെതന്നെയാണു നിശ്ചയം.(പ്രകാശം ലക്ഷണം നോക്കീട്ട് സന്തോഷത്തോടുകൂടി) കിട്ടുമെന്നു തന്നെയാണ തോന്നുന്നത. കൗമുദിക-കിടക്കയുടെ ചോട്ടിലും ബത്തലേണ്ണതൻ ചോട്ടിലും കിടക്കുമൊരകത്തുമാകാണപേടകൗഘത്തിലും ഇടയ്ക്കിടെ യീവണ്ണമൂഹമതിനങ്ങുയോഗ്യങ്ങളാമിടങ്ങളിലുമേറ്റമമ്പൊടുതിരഞ്ഞു ഞാന്തന്നെ കേൾ. വിടൻ-ഊഹിപ്പാൻ വഴിയില്ലാത്ത സ്ഥലങ്ങളീലും അൻവേഷി ക്കേണ്ടതാണു. 'കുന്തം പോയാൽ കുടത്തിലും നോക്കണ' മെന്നാണല്ലോ ജനങ്ങൾ പറയുന്നത്. കൗമുദിക-മതിമതിവളരെചോദ്യമി
തതിനുടെയീവാർത്തതന്നെമതിയാക്കൂ അതിനിലഭിച്ചീടായ് വാൻ ഗതമായെൻഭാഗധേയമൊരുമിച്ച (൫൨)
വിടൻ-അല്ലയോ മുഗ്ദ്ധേ! ഇങ്ങിനെ പറയേണ്ട . നിരാശപ്പെടാതിരുന്നാൽ കിട്ടും.
കൗമുദിക-ഞാൻ എങ്ങനെ നിരാശപ്പെടാതിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |