സ്ത്രീയുടെ വിരലിൽ ഇടുന്നതാണെന്നും തോന്നുന്നു. (ഓർമ്മയെ നടിച്ചിട്ട്) ഇത് കൌമുദിയുടെ അണിവിരലിൽ കിടക്കുന്നത് ഒരിക്കൽ കണ്ടിട്ടുണ്ട്. അവളുടെ ഭവനം ഇവിടെ അടുക്കലാണ്താനും. അതിനാൽ ഇപ്പോൾ മധ്യാഹ്നസമയം കഴിച്ചുകൂട്ടുവാനെന്നുള്ള വ്യാജേന അവളുടെ ഗൃഹത്തിൽ ചെന്ന് ഈ മോതിരത്തിന്റെ വൃത്താന്തമറിയണം_ അവളുടേതാണെന്നു വരികിൽ അവൾക്കുതന്നെ കൊടുത്തിട്ട് മഹോപകരമാകുന്ന ചങ്ങലകൊണ്ട് കെട്ടി അവളുടെ ഹൃദയഗജത്തിനെ ഞാൻ വശീകരിക്കുന്നുണ്ട്. (എന്ന് മോതിരം മുണ്ടിന്നുള്ളിൽ മറച്ചുവെച്ചും കൊണ്ടു ചുറ്റിനടന്ന് പ്രദേശത്തെ നടിച്ച് നോക്കീട്ട്) ആശ്ചര്യം_ ഇതാ കൌമുദികാ,
ദീർഘശ്വാസാൽവരണ്ടുള്ളധരമൊടുമിട
ങ്കൈത്തലേവച്ചുവക്ത്രം
വയ്ക്കുംകണ്ണീരിനാൽകണ്ണിണയതിൽമാഷിമാ
ഞ്ഞങ്ങനേകീഴിൽനോക്കി
നൽകേശംകെട്ടഴിഞ്ഞങ്ങനെപതിയവെ
വാഴുന്നുശുദ്ധംനിലത്ത
ങ്ങുൾക്കാമ്പിൽതിങ്ങിവിങ്ങുംവ്യസനദഹനനാൽ
തപ്തയായെന്നവണ്ണം
(അനന്തരം മേൽപ്പറഞ്ഞതുപോലെ കൌമുദിക പ്രവേശിക്കുന്നു)
വിടൻ- (അടുത്തുചെന്നിട്ട് വിചാരം) അഹോ ഇവളുടെ മനസ്സിൻറെ വ്യാകുലത വളരെ വലിയതുതന്നെ_ എന്തെന്നാൽ അടുക്കൽ നിൽക്കുന്ന എന്നെക്കൂടെ ഇവൾ അറിയുന്നില്ലല്ലോ. (പ്രകാശം) അല്ലയൊ തരുണന്മാരുടെ മനസ്സാകുന്ന കുമുദത്തിനു കൌമുദിയായ കൌമുദികേ! ഭവതി എന്താണിങ്ങനെ കുത്തിയുണ്ടാക്കിയ പാവയെപ്പോലെ ഇരിക്കുന്നത്.
കൌമുദിക- ഹെഃ ആര്യനോ ഈ ആസനത്തിലിരിക്കു.
വിടൻ- (ഇരുന്നിട്ട്) എൻറെ ചോദ്യത്തിന്നുത്തരം പറഞ്ഞില്ലല്ലോ. എന്തുകാരണത്തലാണ് ഭവതി ഇങ്ങനെ ദുഃഖിച്ചിരുന്നുംകൊണ്ട് ബന്ധുജനങ്ങളുടെ മനസ്സിൽ സന്താപത്തെ വളർത്തുന്നത്? അതുപറയു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |