താൾ:Mazhamangala bhanam 1892.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦ മഴമംഗലഭാണം


ക്ഷീണമാകിയബിസംനനെച്ചുബതകൊ ക്കിലമ്പൊടുകൊടുത്തുപൂ ബാണലീലയതിനാൽതളർന്നനിജകാ ന്തയൊത്തുമരുവുന്നിതാ (൪൭)

അതിനാൽ അതി ദുസ്സഹമായ വെയിലോടുകൂടിയ ഈ സമയം എവിടെ ആണ കഴിച്ചു കൂട്ടേണ്ടത-- (മുമ്പിലേയ്ക്കു നോക്കീട്ട സന്തോഷത്തോടുകൂടെ)

  • ക്ഷീണിക്കുംപാന്ഥരെത്താങ്കിലുകിലയിതി

വൻകാറ്റിലാടുംദലൗഘ സ്വാനത്താലേവിളിക്കുംവിധമിതവിലസു ന്നൂക്കനശ്വത്ഥവൃക്ഷം ചേണാർന്നീടുന്നിതിൻകീൾപടവുചുഴലവും കല്ലുകൊണ്ടങ്ങുകെട്ടി ക്കാണുന്നൂനിർമ്മലാംഭസ്സതുനിറയെയെഴും വാപിയുംശോഭയോടെ (൪൮)

അതിനാൽ ഞാൻ സമീപസ്ഥമായ ഈ കുളത്തിലേയ്ക്കു അടുത്തു ചെല്ലട്ടെ ( എന്നു ചെന്ന ആചമിച്ചുംകൊണ്ട നോക്കീട്ട) വെള്ളത്തിന്റെ അടിയിൽ ഇതെന്താണ കാണപ്പെടുന്നത-- (സൂക്ഷിച്ചു നോക്കീട്ട) വളരെ ശോഭയോടുകൂടിയ രത്നം പതിച്ചതായുള്ള ഒരു മോതിരം, ഏറ്റവും ദൂരമഗ്നമാണെങ്കിലും വെയിലിന്റെ ആഭിമുഖ്യംകൊണ്ടും വെള്ളത്തിന്റെ നൈർമ്മല്യംകൊണ്ടും ഇപ്പോൾ കൈകൊണ്ട എടുക്കാമെന്നു തോന്നത്തക്കവിധത്തിൽ കിടക്കുന്നത നല്ലവണ്ണം കാണപ്പെടുന്നു.--(വിചാരിച്ചിട്ട) ഇത ആരോ ഒരാളുടെ ഒരു അന്ധാളിത്തത്തിൽ കൈവിരലിൽ നിന്ന ഊരിപ്പോയതായിരിക്കണം-- ആകട്ടെ ഇത പരോപകാരത്തിന്നായി തീരുന്നതാകയാൽ ' പരദ്രവ്യാണിലോഷ്ടവൽ' എന്നുള്ള പ്രമാണത്തെ അനുസരിച്ചിട്ട ഇതിനേ എടുക്കുവാനായി പ്രയത്നം ചെയ്യുകതന്നെ-- എന്ന സാവധാനത്തിൽ വടി വെള്ളത്തിലേക്കിട്ട അതിന്റെ അഗ്രത്തിൽ മോതിരം കുത്തിക്കോർത്ത പൊക്കി മോതിരം കയ്യിലെടുത്ത നോക്കീട്ട) രത്നത്തിനു വളരെ ശോഭയുള്ളതിനാൽ വളരെ വിലയുള്ളതാണെന്നും വട്ടം അധികമില്ലായ്കയാൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/24&oldid=165887" എന്ന താളിൽനിന്ന് ശേഖരിച്ചത്