താൾ:Mayoorasandesham 1895.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
49

അമൃതമധുരം, സ്വരവിശേഷത്താലും , വിശേഷിച്ചു 'അരിപ്പാട്ടുനിന്നുവന്നു' എന്നുള്ള പ്രതിപാദ്യത്താലും; ചിത്രമോടേ, ആശ്ചൎയ്യത്തോടു കൂടേ; മയിൽ സംസാരിക്കുന്നതിനാലും നിരുവിച്ചിരിക്കാതേ ലഭിച്ച പ്രിയവാൎത്താശ്രവണത്താലും വിസ്മയം . വേലയുധൻതാൻ ഇത്യാദി , പകലേ ഉള്ളുരിൽ ചെന്നു സേ- വിച്ചസ്വാമിയുടേ പ്രസാദമാണിതു ​എന്നു നിശ്ചയിക്കും.

൫൦.


വല്ലീജാനിപ്രിയ! വസുമതീനായികാം വല്ലഭാം മേ

ചൊല്ലീടേണം പുനരപി ഭവാനേവമുല്ലാസമോടേ|

വല്ലീചില്ലി! ത്വദഭികനവൻ വാണിടുന്നല്ലൽ പോക്കി

ത്വല്ലീലാനുസ്മരണമതിനാലിപ്പൊഴുല്ലാഘനായ് താൻ||

വല്ലീജാനിപ്രിയ, വാഹനമാകയാൽ വേലായുധന്നു് ഇഷ്ടനായുള്ളോവേ. ഇതിനാൽ ദൂതിനു സ്ഥാനവലിപ്പം സൂചിക്കുന്നു. വാഹനഗാകയാൽ വേലായുധന്നു് ഇഷ്ടനായുള്ളോവേ.ഇതിനാൽ ദൂതിനു സ്ഥാനവലിപ്പം സൂചിക്കുന്നു.വസുമതീനായിക,,രാജ്ഞീ; ഇതിനാൽ നീ വിനയത്തോടേ വേണം സംസാരിക്കാൻ എന്നു ധ്വനിക്കുന്നു. ​ഉല്ലാസമോടേ, പ്രസന്നമുഖനായിട്ടു്; നിന്റേ മുഖഭാവംകൊണ്ടു ആണ് നീ വിശ്വസൂനോ വഞ്ചകനോ എന്നു രാജ്ഞി നിശ്ചയിക്കുന്നതു്. ഉത്തരാൎദ്ധം മയൂര- വാക്യം. വല്ലീചില്ലി വള്ളിപോലുളള ചില്ലിയുള്ളവൾ; ഈ സംബോധനത്താൽ സൌഭാഗ്യം വ്യഞ്ജിക്കുന്നു. ത്വദഭികൻ, നിന്റേ കാമുകൻ , സ്വാധീനനായ ഭൎത്താവു ആയ അവൻ ; ത്വല്ലീലാനുസ്മരണമതിനാൽ അല്ലൽ പോക്കി, നിൻ വിലാസങ്ങളേ ഒാൎത്തു രസിക്ക എന്നുളള വിനോദത്തോടു കൂടി; ഇതിനാൽ ത്വദേകപരായണനായ അവനിൽ നിനക്കു അന്യഥാ ബുദ്ധിക്കു ഒരിക്കലും അവ- കാശം വരികയില്ലെന്നു ആശ്വസനം തോന്നുന്നു. ഉല്ലാഘനായ് താൻ, ക്ഷേമത്തോടു തന്നേ; വാണിടുന്നു, ത്വദ്വിരഹവ്യഥയെന്നിയേ അവനു മറ്റു സുഖക്കേടൊന്നുമില്ല.

൫൧.


പങ്കം പോക്കും ഗുഹനുടെ പദം നിത്യമൎച്ചിച്ചപാസ്താ-

തങ്കം പാലിപ്പതിനു ഭവതീം പാരമൎത്ഥിച്ചു ദേവം |

തങ്കം പോലുള്ളൊരു തവ വപുസ്സെപ്പൊഴും ത്വൽപ്രിയൻ നി-

ശ്ശങ്കം പുൽകിസ്സുഖമനുഭവിക്കുന്നു സങ്കല്പശക്ത്യാ||

പങ്കം, പാപം; അപാസ്താതങ്കം, ഉപദ്രവങ്ങളേ ഒഴിച്ചു, എന്നു പാലി- പ്പതിന്റേ വിശേഷണം. എപ്പൊഴും നിശ്ശങ്കം പുൽകി, സങ്കപ്പത്തിലേ

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/58&oldid=150554" എന്ന താളിൽനിന്ന് ശേഖരിച്ചത്