താൾ:Mayoorasandesham 1895.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
48
മയൂരസന്ദേശം.

ആയുള്ള അക്ഷികളോടു കൂടിയവൾ എന്നു കൎമ്മധാരയോത്തരപദമായ ഉപമാ- സമാസം.

൪൭.


കോകീവാൎത്താ പ്രിയവിരഹിതാ കോമളാംഗീ തദാനീ-

മേകീഭൂതാ സഖികളകലെച്ചെന്നുറങ്ങുന്ന നേരം|

ഏകീടും തേ ധ്രുവമവസരം വാചികം മേ കഥിക്കാൻ

കേകീന്ദ്ര ! ത്വത്സവിധഗതയായ് നിന്നു സാ സന്നതാംസാ||

ഇത് തന്നയാണു് നിനക്കു സന്ദേശം ചൊല്ലാൻ നല്ല അവസരമെന്നുപദേശി- ക്കുന്നു. കോകീ ഇവ ആൎത്താ , ചക്രവാകിയെപ്പോലെ വിരഹവിവശാ. ഏ കീ- ഭൂതാ , ഏകാകിനിയായവൾ; അതിലേക്കു കാരണം സഖികളകലെച്ചെന്നുറ- ങ്ങുന്ന നേരം ; അവൾ ലാത്തുന്നതു് നീ ഇരിക്കുന്ന ജനലിനു കുറുക്കേ ആകയാൽ നിനക്കു പറയാൻ സൗെകൎയ്യമുണ്ടെന്നു താല്പൎയ്യം. സന്നതാംസാ, സുന്ദരീ.

൪൮.


അന്നേരം നീ പറക മൃദുവായുള്ള ഷഡ്ജസ്വരത്തിൽ

കുന്നേലുംനൽകുചകൾമണിയാം റാണിയോടിപ്രകാരം|

വന്നേനാൎയ്യേ! വിരവിനൊടരിപ്പാട്ടുനിന്നോതുവാനാ-

യിന്നേഷ ത്വൽകണവനുരചെയ്തോരുസന്ദേശവാചം||

മൃദുവായുള്ള ഷഡ്ജസ്വരത്തിൽ, " ഷഡ്ജം മയൂരോവദതി" എന്നു പ്രമാ- ണമുണ്ടു്; കുന്നേലും നല്കുചകൾമണി, കുന്നിനു ഏലുന്ന (ചേരുന്ന, ഒപ്പമാകുന്ന) നല്ല കുചങ്ങളുള്ളവരിൽ മണി (ഉത്തമ) ആയവൾ ; ഉപമാനപൂൎവപദാനേകപദ ബഹുവ്രീഹിയിൽനിന്നു തൽപുരുഷൻ ; റാണി, രാജ്ഞി, എന്നു ഹിന്ദുസ്താനി തത്സമം; പൎയ്യവസാനത്തിൽ സംസ്കൃതതത്ഭവം തന്നേ . ഇപ്രകാരം , ഏതുപ്ര- കാരമെന്നു ഉത്തരാൎദ്ധം വിവരണം.

൪൯.


ഏവം നീതാനമൃതമധുരം ചൊല്ലവേ പല്ലവാംഗീ

സാ വന്നീടും കുതുകമൊടടുത്തെത്രയും ചിത്രമോടേ|

ഭാവം നന്നായ് തെളിയുമളിവേണിക്കു വേലായുധൻ താ-

നീവണ്ണം മേ ശുഭമരുളിയെന്നാൎത്തിവിട്ടോൎത്തിടും സാ||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/57&oldid=150559" എന്ന താളിൽനിന്ന് ശേഖരിച്ചത്