താൾ:Mayoorasandesham 1895.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
50
മയൂരസന്ദേശം.

ആലിംഗനാദികൾക്കു സ്ഥലകാലനിയമം വേണ്ടല്ലോ. "സംഗമവിരഹവിക്കല്പേ വരമിഹ വിരഹോന സംഗമസ്തസ്യാ: സംഗേ സൈകൈവ തഥാ ത്രിഭുവനമപി തന്മയം വിരഹേ."

൫൨.


അച്ഛിന്നൌഘം നയനസലിലം കൊണ്ടനച്ഛാസ്യനായി-

പ്പൃച്ഛിക്കുന്നൂ കുശലമയി തേ കാമുകൻ കോമളാംഗി !|

അച്ഛിദ്രം നിൻതിരുവടിയിരിക്കേണമെന്നൊന്നു താനാ-

ണിച്ഛിച്ചീടുന്നതവനരവിന്ദാക്ഷി ! സൎവോപരിഷ്ടാൽ||

അച്ഛിന്നൌഘം നയനസലിലംകൊണ്ടനച്ഛാസ്യനായി, ധാര മുറിയാതേ ഒലിക്കുന്ന കണ്ണീരാൽ കലുഷമുഖനായിട്ടു; ആ കാമുകൻ നിനക്കു കുശലം ചോദിക്കുന്നു. 'അയി കോമളാംഗി' എന്ന സംബോധനത്താൽ വിരഹക്ലേ- ശാനാൎഹത ധ്വനിക്കുന്നു. ഈ സ്ഥിതിയിലിരിക്കുന്നവൾക്കു എങ്ങനേ കുശലം സംഭാവ്യമെന്നുള്ള ആധിയാലാണു ചോദിക്കുമ്പോൾ അനവരതയായ് ബാഷ്പധാര പുറപ്പെടുന്നതു്. അച്ഛിദ്രം, അക്ഷതം , ആരോഗ്യത്തോടുകൂടേ; നിൻതിരു- വടി , നിൻ തൃപ്പാദം നീ എന്നതിനുള്ള ആചാരമൊഴി. സൎവൊപരിഷ്ടാൽ, എല്ലാറ്റിനുമുപരി.

൫൩.


തിണ്ടാടീടും പതഗമിതിനോടെൻെറ കാൎയം രഹസ്യം

മിണ്ടാനെന്തെൻപതി ബത! മുതിൎന്നെന്നു സന്ദേഹമേതും|

ഉണ്ടാകേണ്ടാ തിരുമനസി ഞാൻ ശ്രീവിശാഖൻെറ പത്രം

വണ്ടാർവേണി! തവ ച നിതരാം നന്മയിൽപ്രേമമില്ലേ ?||

കുശലപ്രശ്നാനന്തരം താൻ വിശ്വസ്തനെന്നു സമൎത്ഥിക്കാൻ ഉപദേശിക്കുന്നു. തിണ്ടാടീടും പതഗമിതിനോടു, അങ്ങുമിങ്ങുമലഞ്ഞു നടക്കുന്ന പക്ഷിയോടു; രഹസ്യം, ദൂതനോടു ഗോപ്യങ്ങളായ അഭിജ്ഞാനങ്ങളും മറ്റും ഉപദേശിക്കേണ്ടി- വരുമല്ലോ . തിരുമനസ്സിൽ സംശംയം തോന്നേണ്ടാ എന്നുപറഞ്ഞതിനേ 'ശ്രീ വിശാ- ഖൻെറ പത്രം' ഇത്യാദിനാ സമൎത്ഥിക്കുന്നു ഒന്നാമതു, ഞാൻ ശ്രീവിശാഖൻെറ വേലായുധസ്വാമിയുടേ പത്രം, വാഹനമാണു്. ഇതിനാൽ ഒരു രാജ്ഞിക്കു ദൂത്യം ചെയ്വാനൎഹനെന്നു സിദ്ധിക്കുന്നു. രണ്ടാമതു അയിസുന്ദരി ! നിനക്കും നന്മയിൽപ്രേമം, നല്ല മയിലിന്റേ നേരേ പ്രേമം (സ്നേഹം) ഇല്ലയോ? മയൂരം നിന്റേ ഇഷ്ടനുമാണല്ലോ. വാസ്തവത്തിൽ മയൂരസ്നേഹമുണ്ടോ എന്നു ചോദിക്കുമ്പോൾ 'നന്മയിൽ' നല്ല വസ്തുവിൽ പ്രേമം എന്നു അന്യഥാച്ഛേദം ചെയ്തിട്ടു ശ്ലേഷംകൊണ്ടു സമാധാനം. സഭംഗശ്ലേഷസങ്കീർണമായ കാവ്യലിംഗം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/59&oldid=150553" എന്ന താളിൽനിന്ന് ശേഖരിച്ചത്