താൾ:Mayoorasandesham 1895.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
41

ആകൃതിസാമ‍്യവും പ്രസിദ്ധമാണല്ലോ. വാചകശബ്ദപ്രയോഗമില്ലാത്തതിനാൽ ഗമ്യോൽപ്രേക്ഷ. 'പൊരുതുവാൻ' എന്നതു് 'പൊരുതു' എന്നുള്ള നവീന ധാ- തുവിന്റെ പിൻവിനയെച്ചം. "മന്മഥൻ നിൎന്മൂലം നമ്മെ പൊരുതുന്നതു" എന്നു കൃഷ്ണഗാഥയിലും "ഒന്നു പൊരേണം നമുക്കിന്നു്" എന്നു നളചരിതത്തിലും കാണും പോലെ ധാതു 'പൊരു' എന്നാണെങ്കിലും നവീനന്മാർ 'പൊരുതുകയേ' കൂടി സ്വീ- കരിച്ചിട്ടുണ്ട്. "രാമനും രാവണനും പൊരുതുംവണ്ണം" എന്നു ഭാരതത്തിൽ എഴു ത്തച്ഛൻ. 'പൊരുകുവാൻ' എന്നു തന്നേ വായിച്ചാലും വിരോധമില്ലാ.

൨൮.സാരാമോദപ്രസവനികരം സഞ്ചരത്സത്സമീരം

ധാരാളോദ്യത്സുമധുരഫലം കീരസംരാവരമ്യം|

പാരാതീതപ്രതിനവലതാഗാരസൌന്ദൎയ്യമാരാ-

ദാരാമം തേ സുഖമതിതരാമിന്ദ്രിയങ്ങൾക്കു നൾകും||

ആരാദാരാമം, അടുത്തുള്ള ആ തോട്ടം; തേ നിന്റെ ഇന്ദ്രിയങ്ങൾക്കു , പക്ഷുശ്രോത്രത്വഗ്ജിഹ്വാഘ്രാണങ്ങൾ എന്ന അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾക്കു; അതി- തരാം, ഏറ്റം; സുഖം നൾകും. ഓരോ ഇന്ദ്രിയത്തിനും സുഖം ഉണ്ടാ കുന്നതിനേ ഓരോ വിശേഷണം കൊണ്ടു സമൎത്ഥിക്കുന്നു . സാരാമോദാപ്രസ- വനികരം , സുഗന്ധിപുഷ്പ സമൂഹമുള്ള, എന്നു മൂക്കിനു; സഞ്ചരൽസൽസമീരം, നല്ല കാറ്റു വീശുന്ന, എന്നു ത്വക്കിനു; ധാരാളോദ്യത്സുമധുരഫലം, മധുര- ഫലസമൃദ്ധിയുള്ള, എന്നു ജിഹ്വയ്ക്കു; കീരസംരാവരമ്യം, കിളികളുടേ നാദം കൊണ്ടു മനോഹരം, എന്നു ചെവിക്കു; പാരാതീതപ്രതിനവലതാഗാര- സൌന്ദൎയ്യം പാരാതീതമായ (അതിരില്ലാത്തതായ )പ്രതിനവലതാഗാരസൌന്ദ- ൎയ്യത്തോടു(പുതുലതാഗൃഹചമത്കാരത്തോടു )കൂടിയ, എന്നു കണ്ണിനു.

൨൯.സ്വൈരം വാണീടുകിലവിടെ നീ സായമുള്ളൂരിൽ നിന്നെൻ-

സാരംഗാക്ഷീമണി രമണി സാ ഷണ്മുഖസ്വാമിതന്നേ|

പാരം ഭക്ത്യാ പരിചൊടു ഭജിച്ചാഗമിക്കും തിരിച്ച-

ന്നേരം നേത്രത്തിനു തവ സഖേ! ജന്മസാഫല്യമുണ്ടാം||


‌സായം, സന്ധ്യയ്ക്കു; ഉള്ളൂർ ,ഇതു്നഗരത്തിൽനിന്നും മൂന്നു നാഴിക വടക്കുള്ള ഒരു വേലായുധക്ഷേത്രമാകുന്നു. സാരംഗാക്ഷീമണി രമണി സാ, മാൻക ണ്ണിമാരിൽ ഒന്നാമതായ ആ സ്ത്രീ, രാജ്ഞീ, അന്നേരം നേത്രത്തിനു തവ സഖേ! ജന്മസാഫല്യമുണ്ടാം, ആ രാജ്ഞിയെ കാണുമ്പോൾ നിനക്കു കണ്ണു ണ്ടായതിന്റെ ഫലം സിദ്ധിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/50&oldid=150509" എന്ന താളിൽനിന്ന് ശേഖരിച്ചത്