താൾ:Mayoorasandesham 1895.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40
മയൂരസന്ദേശം.
൨൫കയ്യ്യാലെത്തിക്കുതുകമിയലും കുുട്ടികൾക്കും പറിക്കാൻ

വയ്യ്യാതല്ലാതുരുതരഫലശ്രേണി തൂങ്ങിക്കിടക്കും |

തയ്യ്യായുള്ളോരനവധി രസാലാളി വിസ്മേരമാക്കി-

ച്ചെയ്യ്യാതേ കണ്ടവിടെയൊരുവൻേറയുമില്ലന്തരങ്ഗം ||

കൗെതുകമുള്ള കുട്ടികൾക്കു കൂടി കൈകൊണ്ടെത്തിപ്പറിക്കത്തക്കവിധത്തിൽ വലിയ മാങ്ങകൾ തൂങ്ങിക്കിടക്കുന്നതായ അനവധി മാന്തയ്യിൻകൂട്ടം അവിടേ എല്ലാ ജനങ്ങളുടേയും മനസ്സിൽ വിസ്മയം ഉണ്ടാക്കുന്നു . മാളികയുടേ കിഴക്കു വശത്തു അനവധി ഒട്ടുമാവുകൾ നിൽപ്പുണ്ടു്.

൨൬മൂലത്തിൽതൊട്ടുപരി വിടപശ്രേണിയോളം ഫലത്തിൻ-

ജാലത്തേക്കൊണ്ടതിനിബിഡമായ് ഭംഗിയോടുല്ലസിക്കും|

ബാലത്വം പൂണ്ടൊരു പനസവൃക്ഷൌഘവും കാണുമങ്ങി-

ക്കാലത്തന്യസ്ഥലമതിലതിനൊപ്പമുണ്ടാകയില്ല||

മാവിനെ വൎണ്ണിച്ചതുപോലെ പിലാവിനേയും വൎണ്ണിക്കുന്നു . അവിടെയുള്ള പിലാവുകളിൽ വൎഷകാലത്തും ധാരാളം കാകൾ കാണും .

൨൭ചാരുത്വത്താൽ പൂരുതരമദം പൂണ്ടു പൂമേനിയാൾത-

ന്നുരുദ്വന്ദ്വത്തൊടു പൊരുതുവാനാഞ്ഞടുത്താത്തഭാഗം|

ആരുദ്ധം സൽ ബഹിരുപവനംതന്നിൽ മോചകാദംബം

ഭീരുത്വത്തോടവിടെ മരുവുന്നേറ്റവും ജാതജാള്യം||

അവിടേ, മോചാകദംബം, വാഴക്കൂട്ടം , ബഹിരുപവനന്തന്നിൽ, പുറന്തോട്ടത്തിൽ ; ആരുദ്ധം സൽ , നാട്ടപ്പെട്ടതായിട്ടു , (തടവിൽ പാൎപ്പിക്കപ്പെട്ടതെന്നും) . ഏറ്റവും​ ജാതജാള്യം , അധികം തണുപ്പുള്ളതായിട്ടു ; വളം നല്ല- വണ്ണം ചെയ്കയാൽ കുളുൎത്ത് എന്ന് താപ്പൎയ്യം . (അവമാനം സിദ്ധിച്ചതായിട്ടെന്നും). ഭീരുത്വത്തോടു മരുവുന്നു , ചെടികളുടെ ഇടയിൽ അങ്ങുമിങ്ങും നില്ക്കുന്നു. (പേടിച്ചുനില്ക്കുന്നുവെന്നും). ഇങ്ങനെ നില്ക്കുന്നതിലേക്കു പൂൎവ്വാൎദ്ധത്തിൽ ഹേതുവി നേ ഉൽപ്രേക്ഷിക്കുന്നു. ശോഭാമദം കൈക്കൊണ്ടു മൃദുലഗാത്രിയായ രാജ്ഞിയുടെേ തുടകളുമായി പടവെട്ടാൻ ഒരുമ്പെട്ടു മടങ്ങിപ്പോയിട്ടാണോ എന്നു തോന്നുമെന്നു് . യുദ്ധത്തിൽ പരാജിതനു ഈ അവസ്ഥയെല്ലാം വരുമല്ലോ. ഊരുവിനും വാഴയ്ക്കും ‍‍‍‍‍‍‍‍‍‍

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/49&oldid=150507" എന്ന താളിൽനിന്ന് ശേഖരിച്ചത്