താൾ:Mayoorasandesham 1895.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38
മയൂരസന്ദേശം.
൨൦.


സമ്യക്കായ് ത്താൻ നിയതസമയേ തോയസേകം നിമിത്തം

തിമ്യത്താകും തടമൊടഭിശോഭിച്ചിടും പുഷ്പവാട്യാ|

രമ്യത്വം പുണ്ടവിടെ വലഭിത്തിൻെറ ഹൎമ്മ്യത്തിനാലും

നമ്യശ്രീയായ് വിലസതി മഹാരാജ്ഞിതൻസൌധവൎയ്യം||

തിമൃത്തു്, നനവുളളത്, അഭിശോഭിച്ചിടും പുഷ്പവാട്യാ , ചുറ്റും ശോഭിയ്ക്കുന്ന പുന്തോട്ടത്താൽ ; വലഭിത്തിൻെറ ഹൎമ്മ്യം, വൈജയന്തം; സൌ- ധവൎയ്യം , ഉത്തമമായമായമാളിക; വിലസതി , ശോഭിയ്ക്കുന്നു.

൨൧.


മണ്ടിച്ചെന്നങ്ങതിനു മുകളിൽചേൎന്നിരിക്കുന്ന നിന്നെ-

ക്കൊണ്ടിന്ധാനം ശിഖിപരിവൃഢ ! ശ്രീഭരം ശീഭരം തം|

കണ്ടിട്ടാശാരികളതു പകൎത്തി പ്രതിച്ഛായയാ തേ

പണ്ടില്ലാത്തോരഴകിനിയനേകാലയങ്ങ‍ൾക്കു ചേൎക്കും||

ഇന്ധാനം, ജ്വലിച്ചിയങ്ങുന്നതു ; ശീഭരം പ്രവൃദ്ധം ; പ്രതിച്ഛായ- യാതേ മയൂരപ്രതിമകൊണ്ടു ; പണ്ടില്ലാത്തോരഴകിനിയനേകാലയങ്ങൾക്കു ചേൎക്കും നീ മുകളിൽ ചെന്നിരിക്കുന്നതു് ആ മാളികയ്ക്കു ഒരു നല്ല അലങ്കാരത്തി- ന്നായിത്തീരുന്നതിനാൽ ശില്പികൾ അതു കണ്ടു് ഇനി മേൽ പണിയുന്ന മേട- കൾക്കു ഈ ഒരു വൈചിത്രൃം കൂടി ചെയ്യേണ്ടതാണെന്നു ഗ്രഹിച്ചു് അതിൻവണ്ണം പ്രവൎത്തിക്കും. വാസ്തവത്തിൽ പിന്നീടു പണി ചെയ്തിട്ടുള്ള മഹാരാജാ തിരുമന- സ്സിലേ ശ്രകൃഷ്ണവിലാസം മാളികയിലും മറ്റും മയിൽപാവകളേ ഉ​ണ്ടാക്കി വെച്ചിൃ ട്ടുമുണ്ടു്. അതിനാൽ ഇവിടേ ഹെതൂൽപ്രേക്ഷ ധ്വനിക്കുന്നു

൨൨.


വാസായാസ്മദ്ദയിത ഹിതമൊപ്പിച്ചു തീൎപ്പിച്ചതാമ-

പ്രാസാദത്തിൽ ശബളമുകുരശ്രേണികപ്തം കവാടം|

ഭാസാമുച്ചൈസ്തരവിസരണംകൊണ്ടു നിൻ‍ബൎഹഭാര-

ശ്രീസാദൃശ്യം കലരുമതിസൌന്ദൎയ്യചാതുൎയ്യധുൎയ്യം||

ശബളമുകരശ്രേണികപ്തം , പലനിറമുളള കണ്ണാടികളാൽ ചമയ്കപ്പെ ട്ടതു് ; ഭാസാമുച്ചൈസ്തരവിസരണം, ഉയരുന്ന കാന്തിക്കതിരുകൾ.അതി- സൗെന്ദൎയ്യചാതുൎയ്യധുൎയ്യം ,വളരേ അഴകും വേലയ്ക്കു വൃത്തിയുമുള്ള , എന്നു കവാടവിശേഷണം. കണ്ണാടിവാതിലിൽനിന്നു നെടുകേ പുറപ്പെടുന്ന നാനാ

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/47&oldid=150490" എന്ന താളിൽനിന്ന് ശേഖരിച്ചത്