താൾ:Mayoorasandesham 1895.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
39

വൎണ്ണങ്ങളായ രശ്മിസൂത്രങ്ങൾ മയൂരബൎഹത്തിനൊത്തിരിക്കണമല്ലോ. ഇതിനാൽ ആ വാതിൽവഴിയെേ ചെന്നാൽ നിനക്കു ഗുഢമായിത്തന്നേ ദൂത്യം നടത്താമെന്നു ഒരുപദേശം ധ്വനിക്കുന്നു. മീലിതാലങ്കാരരൂപമായ ഈ വ്യംഗ്യാൎത്ഥം കവാടം ബൎഹിതുല്യമാകമെന്നുള്ള ഉപമയിൽനിന്നു ജനിക്കുന്നതാകയാൽ അലങ്കാരേണാ- ലങ്കാരധ്വനി .

൨൩


പ്രത്യഗ്രശ്രീഭരിതമവനീഭൎത്ത്രിതൻപത്തനത്തിൽ-

പ്രത്യഗ്ഭാഗത്തതിരുചിരമായുണ്ടു നീരാഴിയാരാൽ|

നിത്യം തന്വീമണിയുടെ തനുസ്പൎശഭാഗ്യാതിരേകാ-

ലത്യന്തം തത്സലിലമതിനോടുണ്ടെനിയ്ക്കു ഭ്യസ്ത്രയ||

ഇനി രാജ്ഞീദൎശനം കാത്തിരിയ്ക്കുന്ന മയിലിനു നേരം പോക്കിനായി അവി- ടേയ്ക്കുള്ള ഒാരോ കാഴ്ചകൾ നോക്കാൻ പറയുന്നു .പുതു ശോഭകൊണ്ടു നിറഞ്ഞതായ ആ രാജ്ഞീപ്രാസാദത്തിൻെറ പടിഞ്ഞാറുവശത്തു് അടുക്കൽതന്നേ ഒരു ഭംഗിയുള്ള നീരാഴിയുണ്ടു. ഉത്തരാൎദ്ധംകോണ്ടു നായികയ്ക്കു നിയമേന സ്നാനം ഈ നീരാഴി- യിലാണെന്നുള്ള ഒരു സാധാരണ സംഗതിയേ കവിദൃഷ്ട്യാ വൎണ്ണിച്ചിരിക്കുന്നു. അചേതനാമായ ജലത്തോടു അസൂയയുണ്ടെന്നു അസംബന്ധേ സംബന്ധകല്പനം ചെയ്കയാൽ ഉളവായ അതിശയോക്ത്യലംകാരത്തിൽനിന്നു അനുരാഗാതിശയവും വിരഹാസഹനതയും ധ്വനിക്കുന്നു.

൨൪.


അസ്താലസ്യം മമ കമനി താൻ നട്ടു വാത്സല്യമോടേ

ഹസ്താബ്ജത്താലരുളുമുപചാരങ്ങളാൽ പുഷ്ടശോഭം|

ശസ്താഭിഖ്യാപരിമിളൽപുഷ്പവല്ലീസമൂഹം

വിസ്താരം പൂണ്ടൊരു തടമതിൽ കാണുമന്നിഷ്കുടത്തിൽ||

അസ്താലസ്യം, മടിയെന്നിയേ; വളമിടുക മുതലായതു ഉപചാരങ്ങൾ, ശസ്മാഭിഖ്യാപരിമളമിളൽ പുഷ്പവല്ലീസമൂഹം, ശസ്തയായ , പ്രശസ്തയായ ; അഭിഖ്യയോടും ശോഭയോടും പരിമളത്തോടും ഗന്ധത്തോടും മിളത്തുകളായ പുഷ്പ- ങ്ങളോടും കൂടിയതായ വല്ലീസമൂഹം, വള്ളിക്കൂട്ടം, കൎത്താവു. കാണും , കാണാകും ; നിഷ്കുടം, ഉദ്യാനം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/48&oldid=150501" എന്ന താളിൽനിന്ന് ശേഖരിച്ചത്