താൾ:Mayoorasandesham 1895.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം
37
൧൭.


സ്വച്ഛന്ദം നീ തദനു ഭഗവന്മന്ദിരത്തി൯പുറത്തായ്

സ്വച്ഛശ്രീയാമനവധി ഗ്യഹം കാണുമധ്വാവിലൂടേ|

ഗച്ഛ൯ കൂപക്കരമഠമതിൽ ചെന്നു കൂപ്പും ജനങ്ങൾ-

ക്കിച്ഛയ്ക്കൊക്കും വരമരുളുമദ്ദുൎഗയേയും നമിക്ക||

ഭഗവന്മന്ദിരത്തി൯ പുറത്തായ്, മതിൽക്കു വെളിയിൽ ; സ്വച്ഛ ശ്രീ- യാമനവധിഗൃഹം കാണുമധ്വാവിലൂടേ ഗച്ഛ൯ , പടിഞ്ഞാറേ ഗോപുരം ഇറങ്ങി വടക്കോട്ടു വന്നു് ' കൂപക്കരമഠം ' എന്ന ക്ഷേത്രത്തിൽ ചെന്നിട്ടു് ; കൂപ്പും ജനങ്ങൾക്കിച്ഛയ്ക്കൊക്കും വരമരുളുമദ്ദുൎഗ്ഗയേയുംനമിക്കു , ഭക്തന്മാർക്കു വരദയായ ദുൎഗ്ഗാദേവിയെയും വന്ദിക്കണം.

൧൮.


ദേവാരാതിക്ഷപണചണയാം ദേവിത൯സേവചെയ്തി-

ട്ടാവാക്കേ നീ വടിവൊടു പടിഞ്ഞാട്ടു കിഞ്ചിൽ ഗമിച്ചാൽ|

തേവാരത്തെന്നഭിധ കലരുന്നോരു കോയിക്കൽ കാണാ-

മാവാസം മൽപ്രിയയുടയതാണെന്നു ബോധിച്ചുകൊൾക||

ദേവാരാതിക്ഷപണചണ അസുരവിനാശനി ; വടിവൊടു പടി- ഞ്ഞാട്ടു കിഞ്ചിൽ ഗമിച്ചാൽ നേരേ സ്വല്പം പടിഞ്ഞാട്ടു പോയാൽ തേവാ രത്തെന്നഭിധ കലരുന്നോരു കോയിക്കൽ , തേവാരത്തുകോയിക്കൽ എന്ന കൊട്ടാരം ; ആവാസം , വാസസ്ഥലം ; കവി ഇവിടേ മയൂരത്തിനു ദേവാരാധന ക്രമമുപദേശിച്ചതു് തന്റേ പതിവനുസരിച്ചാകുന്നു.

൧൯.


ചാരത്തോരോവശമതിലെഴും ചന്ദ്രശാലാന്തരാളേ

ദ്വാരത്തിന്മേലസമസുഷമാഡംബരം കംബുരത്നം|

ശുരത്വം പൂണ്ടൊരു ഹരിയുഗത്തി൯െറ മധ്യത്തിലദ്ധാ

ധീര ! ത്വം കണ്ടറിക മരലോകേന്ദിരാമന്ദിരത്തേ|‌‌‌‌‌|

ഇനി തെററിപ്പോകാതിരിപ്പാ൯ വേണ്ടി നായികാഗൃഹത്തിനു ലക്ഷണം പറ- യുന്നു. ചന്ദ്രശാല , മടപ്പാവു ; അസമസുഷമാഡംബരം കംബു രത്നം, അസാധാരണശോഭയുള്ള ശംഖുമുദ്ര ; ഹരിയുഗം , രണ്ടു സിംഹങ്ങൾ ; അദ്ധാ, നേരേ ; ഹേ ധീര ! അചഞ്ചലബുദ്ധേ ! എന്നു സംബുദ്ധി ; നിനക്കു ഈ ഒരു ലക്ഷണംകൊണ്ടു തന്നേ അക്കൊട്ടാരം തിരിച്ചറിവാ൯ കഴിയുമെന്നു താല്പൎയ്യം, നരലോകേന്ദിരാമന്ദിരത്തേ , ഭ്രലോകലക്ഷ്മിയായ രാജ്ഞിയുടേ വാസഭവ- നത്തേ ; കൊട്ടാരത്തി൯െറ തെക്കേവാതിലിലാണു ഈ ചിത്രമുള്ളതു്.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/46&oldid=150488" എന്ന താളിൽനിന്ന് ശേഖരിച്ചത്