താൾ:Mayoorasandesham 1895.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4
മയൂരസന്ദേശം.


ഐശ്വൎയ്യമൂള്ളതുകൊണ്ടു അതിനു മനസ്സിൽ ചെയ്യുന്ന പ്രാൎത്ഥനയെയും അറിവാ൯ കഴിയുന്നതിനാലും തിൎയ്യഗാമന്ത്രണം കണ്ടു തടസ്ഥന്മാൎക്കു തന്റെ ചാപല്യത്തെ പരിഹസിപ്പാൻ ഇടകൊടുക്കരുത് എന്നുള്ള കരുതലിനാലും ആണു മനസ്സുകൊണ്ടു ചൊന്നതു്.



ധന്യാത്മാവേ!ഖഗവര!ജയിച്ചാലുമുള്ളം കനി‍ഞ്ഞി-

ട്ടന്യായത്താലഴലിലുഴലുന്നെന്നെ ‌നീ താൻ തുണയ്ക്ക |

വന്യാവാസേ വിഹഗനിവഹേ ബാഹുലേയൻ ഗ്രഹിച്ചാ-

നന്യാസാധരണഗുണഗണം കാണ്കയാൽ തന്നെ നിന്നേ ||

'ഏവം ചൊന്നാൻ'എന്നതിനേത്തന്നെ എങ്ങനെ എന്നു ഗൃന്ഥശേക്ഷം കൊണ്ടു വിവരിക്കുന്നു. മഹാജനാചാരം പ്രമാണിച്ചും ഈശ്വരവാഹനമെന്ന ഭക്തിയാലും ആശീസ്സ് ചെയ്യുന്നു. 'ധന്യാത്മാവേ ഖഗവര ജയിച്ചാലു'മെ‌ന്നു .അഴൽ,കത്തി- ക്കാളുന്ന പോലേയുള്ള താപം. ഈ വിധം തപിക്കുന്നവനിൽ ധന്യനായ നിനക്കു കനിവുതോന്നാതിരിക്കയില്ലല്ലോ.ഭഗവാൻ നിന്നെ വാഹനമായിട്ടു തിരിഞ്ഞെടുക്ക യാൽ 'നീ താ൯ തുണയ്ക്കണം' എന്നു ഞാൻ നിൎബ്ബന്ധിക്കുന്നതു്. വന്യാവാസം, വനി അല്ലെങ്കിൽ വന്യം (വനസമൂഹം) ആകന്ന ആവാസത്തോടു കൂടിയത്. വിഹ- ഗനിവഹം, പക്ഷിക്കൂട്ടം. സപ്തമിക്കു അതിൽ വച്ചു എന്നൎത്ഥം.


പാരിൽ പാൎത്താലിഹ ഫണികുലന്തന്നിൽ നിന്നോടു തുല്യം

വൈരിത്വം പൂണ്ടൊരു പതഗമാം പത്രമേറിച്ചരിക്കും |

ശൌരിക്കും ത്വം പ്രതി മമതയാൽ തന്നെ നിൻപൃഷുലഗ്നം

ഭൂരിശ്രീ ചേൎന്നൊരു തനുരുഹം മുൎദ്ധ്നി ചൂടുന്നു ദേവൻ ||

മയൂരത്തിന്റെ വിശിഷ്ടത്വത്തെ തന്നേ പിന്നയും പ്രതിപാദിക്കുന്നു. ഫണി- കുുലം സൎപ്പവംശം . പത്രം,വാഹനം,ഗരുഡ൯ നി൯പൃഷുലഗ്നം ഭൂരി- ശ്രീ ചേൎന്നൊരു തനുരുഹം,നിന്റെ പൃഷുത്തിൽ ചേൎന്ന പ്രകാശമാനമായ ഒരുതൂവൽ, പീലി, പൃഷുരോമത്തെ മൂൎദ്ധാവിൽ ചൂടുന്നു എന്നു പറഞ്ഞതിനാലും 'നിന്നോടു തുല്യം ഫണികുലത്തിൽ വൈരിത്വം പൂണ്ട പക്ഷി' പൎയ്യായോക്ത രീതിയിൽ ഗരുഡനെ വർണിച്ചതിനാലും വിഷ്ണു നിന്നെ ലഭിയ്ക്കാഞ്ഞതിനാലാണു ഗരുഡനെ സ്വീകരിച്ചതെന്നും ഇപ്പൊഴും അട്ടേവനു നിന്നേക്കുറിച്ചു ബഹുമാന- ത്തിനു കറവില്ലെന്നും ധ്വനിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/13&oldid=150178" എന്ന താളിൽനിന്ന് ശേഖരിച്ചത്