താൾ:Mayoorasandesham 1895.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
5ആകാരത്തിൻ സുഷമയിതുപോലേതു പക്ഷിക്കു പാരിൽ?

കേകാരാവം ശ്രവണസുഖദം കേൾക്കിലോ തൃപ്തിയാകാ |

ലോകാനന്ദപ്രദമസദൃശം നൃത്തവും തേ ശകന്തേ!

ശോകാനാം മേ ശുഭഗുണ! ഭവാനീശനാം നാശനായ ||

അനന്തരം "യത്രാകൃതിസൂത്ര ഗുണാ വസന്തി"എന്നു സാമുദ്രികലക്ഷണപ്ര- കാരവും മയിൽ ഗുണവാനെന്നു സാധിക്കുന്നു. ആകൃതിസൗെന്ദൎയ്യം ഒരു പക്ഷിക്കും നിന്നെപ്പോലെയില്ല; മധുരമായ നിന്റെ ശബ്ദം(കേകാരാവം) കേട്ടാലോ പിന്നെ ഒരിക്കലും മതിയാവുകയില്ലാ. ഹേ ശകന്തേ! അല്ലയോ പക്ഷീ ! ഒരു ലോകാ- നന്ദപ്രദമസദൃശം നൃത്തവും, നിസ്ഥുല്യമായ നിന്റെ ആട്ടവും ലോകത്തിനു ആനന്ദം കൊടുക്കുന്നതാകുന്നു(അതിനാൽ)ഇച്ചൊന്ന ലക്ഷണങ്ങളാൽ ശുഭഗുണ- നായുള്ളോവേ! ഭവാൻ മേ ശോകാനാം നാശനായ, എന്റെ ദു:ഖനിവൃ- ത്തിക്കു. ഈശനാം, സമൎത്ഥനാകും. മഹാത്മാക്കൾക്കു എല്ലാം ശക്യമാണല്ലൊ.ദൂനം ദൂരസ്ഥിതദയിതനായേതുമാശ്വാസമില്ലാ-

തേനം ദീനം ജനമനു കനി‍ഞ്ഞൊന്നു ചെയ്താലുമിപ്പോൾ |

സ്യാനന്ദൂരം പുരവരമതിൽ ചെന്നു മൽപ്രാണനാഥ-

യ്കാനന്ദം നീയരുളുക പറഞ്ഞെന്റെ സന്ദേശവാക്യം |;


ശോകനാശനത്തിനുള്ള ഉപായം പറയുന്നു. ദൂരസ്ഥിതദയിതനായി (ബഹു- വ്രീഹി) ദയിത ദൂരത്തിരിക്കയാൽ. 'ഏതുമാശ്വാസമില്ലാതെ ദൂതനായ്', ദു:ഖിത- നായ്,ദീനനായിരിക്കുന്ന .ഏനം ജനം ഈ ആളെ എന്നെ. അനു കുറിച്ചു . കനിഞ്ഞ് ഇപ്പോൾ ഒന്നു, ഈ ഒരു കായ്യം ചെയ്താലും . എന്തെന്നു ഉത്തരാ- ൎദ്ധത്തിൽ പറയുന്നു .സ്യാനന്ദൂരം തിരുവനന്തപുരം . അരുളുക കൊടുക്കുക.

൧൦


പക്ഷിശ്രേഷ്ഠ !സ്വയമവിടെ നീ പോകിലെൻ പ്രാണനാഥാം

ലക്ഷിച്ചന്യാദൃശസുഷമകൊണ്ടാശു ഭൂലോകലക്ഷ്മീം |

അക്ഷിദ്വന്ദ്വം തവ സഫലമാം കി‍ഞ്ച തൽപ്രാണനെസ്സം-

രക്ഷിച്ചുണ്ടാമൊരു ഗുരുതരം പുണ്യവും ഗണ്യമല്ലോ ||

കാൎയ്യത്തിൻെറ സ്വഭാവം നോക്കിയാൽ ഇതു് ചെയ്യുന്നതിനു് നിനക്ക് മടി തോന്നാനും പാടില്ലെന്നു പറയുന്നു . അവിടെപ്പോയാൽ നിനക്കും കാൎയ്യസാധ്യ മുണ്ടാവും . എങ്ങനേ? പ്രധാനമായിട്ടു മഹാലക്ഷ്മിയുടെ അവതാരം പോലെ മഹാ-

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/14&oldid=150179" എന്ന താളിൽനിന്ന് ശേഖരിച്ചത്