താൾ:Mayoorasandesham 1895.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3
പൂൎവ്വഭാഗം.



ആവിശ്ചിന്താഭരം, വിരഹത്തിനെന്താണവസാനമെന്നു ആവിൎഭൂതമായ ചി- ന്താഭരത്തോടുകൂടുംവണ്ണം അവൻ (സ്വഗൃഹമായ) അരിപ്പാട്ടു വാണ കാലത്തിൽ ഒരു ദിവസം (ദേശാധിനാഥനായ) കുമാരസ്വാമിയെ വന്ദിപ്പാൻ പോയപ്പോൾ ശ്രേയസ്സു ഭാവിയായിരിക്കുന്നുവെന്നു സൂചിപ്പിക്കുന്ന ശകുനവും (പക്ഷിയുമാണല്ലോ!) സ്വാമിയുടെ വാഹനമാകയാൽ അമ്പലത്തിൽ തന്നെ ഒരേടത്തു രക്ഷിക്കപ്പെട്ടതും ആയ ഒരു മയിലിനെ യാദൃച്ഛയാ കണ്ടു കൂടി.

൪.



കൊണ്ടൽക്കോളാൽ കലിതകുതുകം പീലിയെല്ലാം പരത്തി-

ക്കൊണ്ടക്കേകിപ‍്രവരനഴകോടാട്ടമാടുന്ന ഭംഗീം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|

കണ്ടക്കാമീ നിജകമ‍‍നിയാം നീലവേണീം നിനച്ചി-

ട്ടിണ്ടൽക്കേറ്റം വശഗനവിടെത്തന്നെ മിണ്ടാതെ നിന്നാൻ||


കൊണ്ടൽക്കോൾ, മ‍‍‍‍‍ഴക്കാറു. മിണ്ടാതെ,നായികാസ്മരണത്താൽ പുതുതാ- ക്കിച്ചെയ്യപ്പെട്ട ഉൽകണ്ഠയോടേ. മയിലാട്ടം മുതലായ വർഷത്തുവിലേ ഉദ്ദീപന- ങ്ങളെ നായികയെങ്ങനെ സഹിക്കുമെന്നുള്ള ആധിയാലാണു് 'ഇണ്ടൽക്കേറ്റം വശഗ'നായതു. മയിൽപീലി കണ്ടപ്പോൾ നീലവേണിയെ ഓൎത്തുകൊണ്ടു ' സ്മൃതി മാ൯ എന്ന അലങ്കാ​രം. വാസ്തവമായിട്ടു അക്കാലത്തു് അരിപ്പാട്ടു് സുബ്രഹ്മണ്യ- ക്ഷേത്രത്തിൽ ഒരു മയിലിനെ അടച്ചു സൂക്ഷിച്ചിരുന്നു.

൫.



സന്താപഘ്നം സകലജഗതാം സ്കന്ദനേ വന്ദനം ചെ-

യ്തെന്തായാലും വിഷമമിതിനാലൊന്നുമില്ലെന്നുറച്ചു |

ചിന്താമഗ്നൻ ചിരമവിടെ നിന്നമ്മയൂരത്തൊടേവം

ഹന്താത്യന്തം പരവശതയാലന്തരങ്ഗേണ ചൊന്നാൻ ||

ചിന്താമഗ്നനായി നിന്നതിന്റെ ശേഷം എന്തു ചെയ്തുവെന്നു പറയുന്നു. സന്താപഘ്നം,എല്ലാ ജനങ്ങളുടേയും താപത്തെ ശമിപ്പിക്കുന്ന. ഇതിനാൽ ഈദൃശനായ ദേവനെ വന്ദിക്കുന്നതുകൊണ്ടു് തന്റെ സന്താപം ശമിക്കുമെന്നു സിദ്ധിക്കുന്നു. എന്തായാലും ,കാൎയ്യം ഫലിച്ചാലും ഇല്ലെങ്കിലും മനോരാജ്യം വിചാരി ക്കുന്നതിനു വിരോധമില്ലല്ലൊ. സന്ദേശം ഏതുവിധത്തിൽ വേണം ചെയ് വാൻ എന്നു ആലോചിക്കുന്നതിനു വേണ്ടിയാണു 'ചിന്താമഗ്നനായി ചിരമവിടെത്തന്നെ നിന്നത്'.'അത്യന്തം പരവശതയാലാണു തിൎയ്യക്കായ മയിലിനോടു സംസാരി- ക്കാൻ പുറപ്പെട്ടതു. ഇങ്ങനേയും വന്നുപോകുന്നല്ലോ എന്നു ആശ്ചൎയ്യം 'ഹന്ത' ശബ്ദത്താൽ വെളിപ്പെടുന്നു.സ്കന്ദവാഹനമായ മയൂരത്തിനു

ദേവസംബന്ധേന

1*
 
"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/12&oldid=150384" എന്ന താളിൽനിന്ന് ശേഖരിച്ചത്