44 തച്ചുശാസ്ത്രം
വ്യാ - വിസ്താരം കൊണ്ടു പെരുക്കിയ ദീർഗ്ഘത്തെ ക്ഷേത്ര ഫലമെന്ന് അറിയണം . ആ ക്ഷേത്രഫലത്തെ എട്ടിൽ ഗുണിച്ച് ഇരുപത്തേഴിൽ ഹരിച്ച ഫലം വയസ്സാകുന്നു . അവിടെ ശേഷിച്ച സംഖ്യ നക്ഷത്രമാകുന്നു . പിന്നെ ഈ നക്ഷത്ര സംഖ്യയെ എട്ടിൽ ഹരിച്ചു ശിഷ്ടമുള്ളത് വ്യയമാകുന്നു . ഈവ്യയത്തെ മുൻപറഞ്ഞ ക്ഷേത്ര ഫലത്തിൽ കൂട്ടി , അതിനെ പതിനാറിൽ ഹരിച്ചാൽ ശേഷിക്കുന്നത് ധ്രുവാടിയോഗങ്ങളാകുന്നു . ധ്രുവാടികളുടെ പേരുകളേയും , അതിൽതന്നെ രണ്ടു പക്ഷാന്തരങ്ങളേയും താഴെ പറയുന്നു .
ധ്രുവം ച ധാന്യം ച ജയം ച താന്തം
ഖരം ച കാന്തം ച മനോരമം ച
സുവക്ത്രസൗമുഖ്യമസൌമ്യഭാവം
വിരുദ്ധവിത്തപ്രപേക്ഷയാശ്ച ൬൭
ആക്രന്ദസംവൃദ്ധിജയം ച സജ്ഞ -
തുല്യം ച തേഷാം ഫലമെത്ര വിദ്യാൽ
ദ്വിഘ്നേ ച നാഫേ ന്രപഭാജിതേ വാ
ത്രിഘ്നേ നൃപാപ്തേടപി തഥാ ധ്രുവാദ്യാഃ
൬൮
വ്യാ- ധ്രുവം - ധാന്യം - ജയം - താന്തം - ഖരം - കാന്തം - മനോരമം - സുവക്ത്രം - സൗമുഖ്യം - അസൗമ്യഭാവം - വിരുദ്ധം - വിത്തം - പ്രഭവം - ക്ഷയം - ആക്രന്ദം - സംവൃദ്ധി - ജയം - ഇങ്ങനെ ധ്രുവാദികളായ പതിനാറു യോഗങ്ങളാകുന്നു . അവയ്ക്ക് , അതതിന്റെ പേരിനു അനുസരിച്ചുള്ള ഫലങ്ങളാണെന്ന് അറിഞ്ഞുകൊള്ളണം . ഗൃഹങ്ങളുടെ ചുറ്റിനെ രണ്ടിൽ പെരുക്കി പതിനാറിൽ ഹരിച്ചാലും , മൂന്നിൽ പെരുക്കി പതിനാറിൽ ഹരിച്ചാലും ശേഷിച്ചു വരുന്ന സംഖ്യകൾ ധ്രുവാടികളാണെന്നും പക്ഷാന്തരമുണ്ട് . ത്രിധാ വ്യയഃ പൂർവ്വമയം സമുക്ത -
സ്തഥാ ഭുജംഗാഭിഹതേ തു നാഹേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.